Malayalam
‘ഒരു കാരണവശാലും ദൃശ്യം ചോര്‍ന്നിട്ടില്ല എന്നൊന്നും പറയാനാകില്ല. എന്തിന് വേണ്ടി ആക്‌സസ് ചെയ്തു എന്നുളളത് തന്നെ ദുരൂഹതയാണ്. ആരാണ് ചെയ്തത് അവരുടെ ലക്ഷ്യമെന്ത് എന്നത് പ്രധാനമാണ്’; അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി
‘ഒരു കാരണവശാലും ദൃശ്യം ചോര്‍ന്നിട്ടില്ല എന്നൊന്നും പറയാനാകില്ല. എന്തിന് വേണ്ടി ആക്‌സസ് ചെയ്തു എന്നുളളത് തന്നെ ദുരൂഹതയാണ്. ആരാണ് ചെയ്തത് അവരുടെ ലക്ഷ്യമെന്ത് എന്നത് പ്രധാനമാണ്’; അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി
കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് ശേഷം െ്രെകംബ്രാഞ്ച് അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതും അടക്കമുളള കുറ്റങ്ങള്‍ കൂടി ദിലീപിനെതിരെ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു കാരണവശാലും ദൃശ്യം ചോര്‍ന്നിട്ടില്ലെന്ന് പറയാനാകില്ലെന്ന് പറയുകയാണ് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി.
‘ഏറ്റവും പ്രധാനപ്പെട്ട കാര്യം തുടരന്വേഷണത്തോട് അനുബന്ധിച്ച് കഴിഞ്ഞ ഡിസംബര്‍ അഞ്ചാം തീയതിയാണ് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ആ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടന്ന് കൊണ്ടിരിക്കുന്ന ഒരു കേസില്‍ തുടരന്വേഷണമുണ്ടായി. കേരളത്തിലെ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ ജനങ്ങള്‍ ഇത്രയേറെ ഉറ്റ് നോക്കിയ മറ്റൊരു കേസില്ല.
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് വലിയ മുറവിളി ഉണ്ടായിട്ടുളള ഒരു കേസ് എന്ന നിലയില്‍ ഈ കേസിന്റെ തുടരന്വേഷണം ഉണ്ടാകുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍. അന്വേഷണത്തിന് വീണ്ടും കോടതിയില്‍ സമയം ആവശ്യപ്പെടുകയും കോടതി പലതവണ സമയം നീട്ടി കൊടുക്കുകയും ചെയ്തു. അവസാനമായി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
പുതിയതായി ഉണ്ടായ സംഭവ വികാസം എന്തെന്നാല്‍ ശരത് എന്ന ഒരു പുതിയ പ്രതിയെ കൂടി പതിനഞ്ചാം പ്രതിയായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കൂടിതെ ഐപിസി 201ാം വകുപ്പ് അനുസരിച്ച് ദിലീപിനെതിരെ തെളിവ് നശിപ്പിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നീ പുതിയ വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം പുതിയതായി െ്രെകംബ്രാഞ്ച് പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം.
നടിയെ ആക്രമിക്കുന്ന ആ ദൃശ്യങ്ങള്‍ കൃത്യത്തിന് ശേഷം ദിലീപിന്റെ കയ്യിലേക്ക് എത്തി എന്ന് തുടരന്വേഷണത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞു എന്ന് െ്രെകംബ്രാഞ്ച് പറയുന്നു. ഈ കേസിലെ ഒന്നാം പ്രതിയുമായി ദിലീപിന് ഉണ്ടായിരുന്ന ലിങ്ക് തെളിയിക്കാന്‍ സാഗര്‍ വിന്‍സന്റ് എന്ന സാക്ഷിയെ ആയിരുന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സാഗര്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി പറഞ്ഞു.
എന്നാല്‍ ഒന്നാം പ്രതിയും എട്ടാം പ്രതിയും തമ്മിലുളള ബന്ധവും ഗൂഢാലോചനയും തെളിയിക്കാനുളള സാക്ഷിയായി ബാലചന്ദ്ര കുമാറിനെ െ്രെകംബ്രാഞ്ച് അവതരിപ്പിക്കുന്നു. ഇതാണ് അനുബന്ധ കുറ്റപത്രത്തിലെ പുതിയ കാര്യങ്ങള്‍. അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നതാണ്. അതിന്റെ വാദത്തിനെ ഹൈക്കോടതി പറഞ്ഞത് കോടതിയുടെ കണ്ടെത്തലായി കാണാനാകില്ല.
അതിജീവിതയുടെ അഭിഭാഷകയുടെ വാദത്തിന് പകരമായി കോടതിയുടെ ചില നിരീക്ഷണങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ്. ജഡ്ജി മൗനമായി ഇരിക്കുകയല്ല ചെയ്യുക. വാദത്തിനിടെ കോടതിയുടെ സംശയങ്ങളും മറ്റും ചോദിക്കും. വിചാരണ കോടതിക്കെതിരെ എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന് കോടതി ചോദിച്ചത്. അടിസ്ഥാനരഹിതമായി ആരും കോടതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ട് എന്ന് കാര്യം സത്യമാണ്. വിവോ ഫോണിലേക്ക് പകര്‍ന്നിട്ടുണ്ട്. ആരോ ഇത് ആക്‌സസ് ചെയ്തിട്ടുണ്ട്. അത് എന്താണ് ചെയ്തത് എന്നുളളത് അന്വേഷണത്തിലൂടെയേ മനസ്സിലാകൂ. ഈ വിവോ ഫോണ്‍ ആരുടേതാണ്. കോടതി സമയത്താണ് ആക്‌സസ് നടന്നത്. ചോര്‍ന്നാല്‍ തന്നെ കേസിന്റെ തെളിവുകളുമായി എന്താണ് ബന്ധം എന്നാണ് ചോദിക്കുന്നത്. അതല്ല അതിലെ പ്രധാനപ്പെട്ട വസ്തുത.
രണ്ട് കാര്യങ്ങളാണ് ഉളളത്. ഒന്ന്, ന്യായമായ വിചാരണ നടന്നിട്ടുണ്ടോ എന്നുളളതാണ്. അത് പ്രതിയുടെയും അതിജീവിതയുടേയും സമൂഹത്തിന്റെയും അവകാശമാണ്. കേസ് ഒരു വശത്ത് മാത്രമാകരുത്. തിരിമറികള്‍ വിചാരണ വേളയില്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ന്യായമായ വിചാരണയുടെ കടയ്ക്കല്‍ കത്തി വെക്കുന്നതാണ്. രണ്ടാമത്തെ കാര്യം, ഇക്കാര്യം പറഞ്ഞത് അതിജീവിത തന്നെയാണ്.
ഭരണഘടന തന്ന മൗലികാവകാശത്തിന്റെ ലംഘനം ആണെന്നും തന്റെ സ്വകാര്യതയ്ക്ക് ഭംഗം വന്നു എന്നു കാട്ടി അതിജീവിത തന്നെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നമ്മള്‍ എന്തിന് വേണ്ടിയാണ് അതിനോട് ചെവി അടയ്ക്കുന്നത്. അവര്‍ക്ക് അങ്ങനെ ഒരു ആശങ്ക ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടേണ്ടതല്ലേ. ഒരു കാരണവശാലും ദൃശ്യം ചോര്‍ന്നിട്ടില്ല എന്നൊന്നും പറയാനാകില്ല. എന്തിന് വേണ്ടി ആക്‌സസ് ചെയ്തു എന്നുളളത് തന്നെ ദുരൂഹതയാണ്. ആരാണ് ചെയ്തത് അവരുടെ ലക്ഷ്യമെന്ത് എന്നത് പ്രധാനമാണ്’.
