Malayalam
ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിന് എതിരെ മാനനഷ്ടത്തിന് കേസെടുത്തു; കേസെടുത്തത് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിന് എതിരെ മാനനഷ്ടത്തിന് കേസെടുത്തു; കേസെടുത്തത് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിന് എതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ക്വട്ടേഷന്‍ പ്രകാരം നടിയെ ആക്രമിച്ച കേസിനു പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ആണെന്ന ദിലീപിന്റെ ആരോപണത്തിന് എതിരെ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നവംബര്‍ 7ന് ദിലീപ് തലശേരി കോടതിയില്‍ ഹാജരാകണം. മൂന്ന് വര്‍ഷം മുമ്പാണ് ലിബര്‍ട്ടി ബഷീര്‍ ദിലീപിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ദിലീപിനെതിരെ താന്‍ മാനനഷ്ടത്തിന് കേസുകൊടുത്തിരുന്നെന്നും എന്നാല്‍ ആ കേസില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ലിബര്‍ട്ടി ബഷീറിന്‍രെ പ്രതികരണം. വ്യാജ വാട്‌സ്ആപ്പ് സംഭവത്തില്‍ പരാതി കൊടുക്കുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് പിന്നാലെയായിരുന്നു നാല് വര്‍ഷം മുന്‍പ് കൊടുത്ത കേസിന്റെ കാര്യം ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.
‘നാല് കൊല്ലമായി തലശ്ശേരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപിന്റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടാണുള്ളത്. ഇതുവരെ വിചാരണയ്ക്ക് എടുത്തിട്ടില്ല. ആ കേസ് വിചാരണയ്ക്ക് എടുക്കാനുള്ള ധൈര്യം ആ മജസ്‌ട്രേറ്റ് കാണിച്ചിട്ടില്ല,’ എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തില്‍ മാത്രമല്ല ദിലീപിനെതിരെ താന്‍ നേരത്തെ കൊടുത്ത കേസിലും നടപടിയുണ്ടാകണമെന്ന് ലിബേര്‍ട്ടി ബഷീര്‍ പറഞ്ഞു. തന്നോടെന്തോ കളിക്കാന്‍ ദിലീപിനും സംഘത്തിനും ധൈര്യം ഉണ്ടായിട്ടില്ലെന്നും അവര്‍ ഏത് നിലയ്ക്ക് പോകുന്നോ ആ നിലയ്ക്ക് പോകാനുള്ള ധൈര്യവും സാമ്പത്തിക ശക്തിയും തനിക്കുണ്ടെന്നും ലിബേര്‍ട്ടി ബഷീര്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് െ്രെകംബ്രാഞ്ച് വ്യക്തമായിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണ് എന്നാണ് കുറ്റപത്രത്തില്‍ െ്രെകം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിച്ചതിലാണ് അന്വേഷണം തുടരുന്നത് എന്നും നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ചോര്‍ന്നതിലും അന്വേഷണം തുടരുന്നതായി കുറ്റപത്രത്തില്‍ ്രൈകംബ്രാഞ്ച് വിശദീകരിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ 102 സാക്ഷികളെയും 1 പ്രതിയെയും ഉള്‍പ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.
ഈ ദൃശ്യങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ച ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ പ്രതിയാക്കുമെന്ന് നേരത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ കാവ്യ മാധവനെ സാക്ഷിയാക്കിയാണ് കുറ്റപത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
തെളിവ് നശിപ്പിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ കൂട്ടുനിന്നു എന്നായിരുന്നു ്രൈകംബ്രാഞ്ച് ആരോപിച്ചിരുന്നത്. എന്നാല്‍ ദിലീപിന്റെ അഭിഭാഷകരെ കുറ്റപത്രത്തില്‍ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല. അതേസമയം അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണ് എന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ളതാണ് കുറ്റപത്രം. ദിലീപിനെതിരായ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ അടക്കം 102 സാക്ഷികളാണ് ഉള്ളത്. അതേസമയം കേസില്‍ ദിലീപിനെതിരെ ബലാത്സംഗത്തിന് പുറമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് പൊലീസിന് കണ്ടെടുക്കാന്‍ കഴിയാത്ത വിധം ഒളിപ്പിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. 2017 ല്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് ദൃശ്യം ദിലീപ് കണ്ടതിന് താന്‍ സാക്ഷിയാണ് എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ബാലചന്ദ്രകുമാറിന്റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ പരിശോധനയില്‍ നിന്ന് കിട്ടിയെന്നാണ് ്രൈകംബ്രാഞ്ച് പറയുന്നത്.
