Malayalam
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം തുടരുമെന്ന് ക്രെെംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം തുടരുമെന്ന് ക്രെെംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് െ്രെകംബ്രാഞ്ച്. സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് നടിയെ പീഡിപ്പിച്ചെന്ന കേസില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷി ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും ചേര്‍ന്നു നടത്തുന്ന വസ്ത്രാലങ്കാര ശാലയായ ‘ലക്ഷ്യ’യിലെ മുന്‍ജീവനക്കാരനാണു സാഗര്‍ വിന്‍സന്റ്.
2017 ഫെബ്രുവരി 17നു നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുന്ന ഘട്ടത്തില്‍ മുഖ്യപ്രതി എന്‍എസ്‌സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഒരു കൂട്ടാളിയ്‌ക്കൊപ്പം ലക്ഷ്യയിലെത്തിയതായി സാഗര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ വിസ്താരത്തിനിടയില്‍ കൂറുമാറിയ സാഗര്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റുകയായിരുന്നു.
പ്രതിഭാഗം അഭിഭാഷകന്‍ പണം നല്‍കിയാണ് സാഗര്‍ വിന്‍സന്റിന്റെ മൊഴിമാറ്റിയതെന്ന സൂചനയുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ പിന്നീടു പൊലീസിനു ലഭിച്ചതോടെയാണു മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ സാഗര്‍ വിന്‍സന്റിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.
അതേസമയം, പ്രതികളുടെ അഭിഭാഷകര്‍ക്ക് എതിരെ അന്വേഷണം തുടരുമെന്ന് അന്വേഷണസംഘം സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഉറ്റ സുഹൃത്ത് ശരത്തിനെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് കേസിലെ മുഖ്യസാക്ഷി.
ബാലചന്ദ്ര കുമാറിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തലില്‍ ആറ് മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് െ്രെകംബ്രാഞ്ച് സംഘം അധിക കുറ്റപത്രം സമര്‍പ്പിച്ചത്. എട്ടാം പ്രതി ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രണ്ടായിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 104 സാക്ഷികളുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് മുഖ്യസാക്ഷി. നടി കാവ്യ മാധവന്‍, മഞ്ജു വാരിയര്‍, ശോഭന, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരന്‍ തുടങ്ങിയവരെയും കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്.
നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നാണ് െ്രെകം ബ്രാഞ്ച് അനുബന്ധ കുറ്റപത്രം. ദൃശ്യം ഒളിപ്പിക്കാന്‍ സഹായിച്ച ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി. കാവ്യമാധവനെ പ്രതിയാക്കാന്‍ തെളിവില്ലാത്തതിനാല്‍ സാക്ഷിയാക്കി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് കുറ്റപത്രം പറയുന്നു. എന്നാല്‍ ഇത് പോലീസിന് കണ്ടെടുക്കാന്‍ കഴിയാത്തവിധം ഒളിപ്പിച്ചു. 2017 ല്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് ദൃശ്യം ദിലീപ് കണ്ടത് താന്‍ കണ്ടുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ പരിശോധനയില്‍ നിന്ന് കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്.
2017 നംവബര്‍ 30 ഫോണില്‍ സേവ് ചെയ്ത നാല് പേജുകളില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീന്‍ ബൈ സീന്‍ വിവരങ്ങളുണ്ട്. ഇത് ഗൂഢാലോചന ദിലീപ് അടക്കമുള്ളവരുടെ അറിവോടെയെന്നതിന്റെ തെളിവായാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെന്ന് െ്രെകംബ്രാഞ്ച് ആരോപിച്ച അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ പോലും കഴിയാതെയാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കുന്നത്.
ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് െ്രെകംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം നല്‍കുന്നത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തില്‍ 102 പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് തുടരന്വേഷണത്തില്‍ പ്രതിപ്പട്ടികയില്‍ വന്ന ഏക പ്രതി. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്നതാണ് ശരത്തിനെതിരായ കുറ്റം. കേസില്‍ ദിലീപിനെതിരെ ബലാത്സംഗത്തിന് പുറമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ഉള്‍പ്പെടുത്തിയാണ് അനുബന്ധ കുറ്റപത്രം.
സാഗര്‍ വിന്‍സെന്റ് പ്രോസിക്യൂഷന് അനുകൂലമായി നല്‍കിയ മൊഴിയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. പീഡന ദൃശ്യങ്ങളുടെ വിവരണം ദിലീപിന്റെ സഹോദരന്റെ ഫോണില്‍ നിന്നും കണ്ടെത്തിയ സംഭവത്തിലെ എഫ്എസ്എല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു തിരക്കിട്ട് െ്രെകംബ്രാഞ്ച് സംഘം കുറ്റപത്രം തയ്യാറാക്കിയത്. വിചാരണ കോടതി ഈ മാസം 27 ന് കുറ്റപത്രം പരിഗണിക്കും. അങ്കമാലി മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് കുറ്റപത്രം സമര്‍പ്പിച്ചത്.
