News
അപ്പയുടെ ഫോട്ടോ കാറിൽ പോകുന്ന വഴി പുറത്ത് ഞാൻ കണ്ടു, അതെന്താ അങ്ങനെ?; സ്കൂളിലെ ചേച്ചിമാർ അപ്പയോട് അന്വേഷണം പറയാൻ പറഞ്ഞതെന്തിനാണ്?’; മകളുടെ സംശയങ്ങളെ കുറിച്ച് നിവിൻ പോളി!
അപ്പയുടെ ഫോട്ടോ കാറിൽ പോകുന്ന വഴി പുറത്ത് ഞാൻ കണ്ടു, അതെന്താ അങ്ങനെ?; സ്കൂളിലെ ചേച്ചിമാർ അപ്പയോട് അന്വേഷണം പറയാൻ പറഞ്ഞതെന്തിനാണ്?’; മകളുടെ സംശയങ്ങളെ കുറിച്ച് നിവിൻ പോളി!
മലയാള സിനിമയിലേക്ക് താരപുത്രന്മാർ അധികമായി കടന്നുവരുന്ന സമയത്താണ് പ്രകാശനായി നിവിൻ പോളി എത്തുന്നത്. . മലർവാടി ആർട്സി ക്ലബ്ബ് എന്ന സിനിമയിലൂടെയാണ് നിവിൻ പോളി എന്ന പ്രതിഭയെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ട് ഇപ്പോൾ പന്ത്രണ്ട് വര്ഷം തികയുന്നു.
2010 ജൂലെെ 16 നാണ് നിവിൻ പോളി മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്കെത്തിയത്. പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ നാൽപ്പതിന് അടുത്ത് സിനിമകളുമായി നിവിൻ മലയാള സിനിമയിലെ പുതുതലമുറയിലെ ശ്രദ്ധേയ നടനായി മാറി കഴിഞ്ഞു. മലർവാടി ആർട്സ് ക്ലബ്ബിലെ പ്രകാശനിൽ നിന്നും ഒടുവിലായി തീയേറ്ററുകളിലെത്തിയ മഹാവീര്യറിലെ അപൂർണാനന്ദ സ്വാമികൾ വരെ എത്തി നിൽക്കുമ്പോൾ നിവിൻ പോളി കടന്ന് വന്നിരിക്കുന്നത് വ്യത്യസ്തമായ ഒരു പിടി വേഷങ്ങളിലൂടെയാണ്.
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവനടന്മാരിൽ ഒരാൾ കൂടിയായ നിവിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത മഹാവീര്യർ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. മൂന്ന് വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ നിവിൻ പോളി സിനിമ കൂടിയാണിത്.
മഹാവീര്യർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ നിവിൻ മകൾ റോസ് ട്രീസയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
താൻ സിനിമയിൽ അഭിനയിക്കുകയാണ് എന്നത് മകൾക്ക് ഇപ്പോഴും അറിയില്ലെന്നാണഅ നിവിൻ പറയുന്നത്. മോൾക്ക് ഇതുവരെ ഞാൻ നടനാണ് എന്ന കാര്യം സെറ്റായിട്ടില്ല. എന്താണ് അപ്പ ചെയ്യുന്നത് എന്നുള്ള കാര്യത്തിൽ അവൾക്ക് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം സ്കൂളിൽ പോയി വന്നശേഷം പറഞ്ഞിരുന്നു അപ്പയുടെ ഫോട്ടോ കാറിൽ പോകുന്ന വഴി പുറത്ത് ഞാൻ കണ്ടു. അതെന്താ അങ്ങനെയെന്ന് അവൾ ചോദിച്ചു.
അപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞ് കൊടുത്തു അപ്പ സിനിമയിൽ അഭിനയിക്കുന്നതുകൊണ്ട് റിലീസിന്റെ സമയത്ത് ഫോട്ടോകൾ വെക്കുമെന്ന്. പിന്നെ ഒരു ദിവസം വന്നിട്ട് പറഞ്ഞു. അവളുടെ സ്കൂളിൽ പഠിക്കുന്ന രണ്ട് ചേച്ചിമാർ അപ്പയോട് അന്വേഷണം പറയണമെന്ന് അവളോട് പറഞ്ഞ് വിട്ടുവെന്ന്. അതെന്തിനാണ് എന്ന് അവൾ എന്നോട് ചോദിച്ചു. അതൊക്കെ വെറുതെ പറയുന്നതാണെന്ന് അവളെ പറഞ്ഞ് മനസിലാക്കി. അവൾ ചെറിയ കുട്ടിയായതുകൊണ്ട് അവൾക്ക് കാര്യങ്ങൾ മനസിലായി വരുന്നേയുള്ളു.’
‘മൂത്ത മകൻ ദാദയ്ക്ക് ചെറുതായി അറിയാം പക്ഷെ മറ്റുള്ളവർ എനിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതൊക്കെ കാണുമ്പോൾ അവന് ഭയങ്കര ക്യൂരിയോസിറ്റിയാണ്. ചിരിയൊക്കെ വരുന്നത് കാണാമെന്ന് നിവിൻ പോളി പറയുന്നു.
1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകൾ നിവിന് സമ്മാനിച്ച് എബ്രിഡ് ഷൈൻ തന്നെയാണ് മഹാവീര്യർ സംവിധാനം ചെയ്തിരിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്നചിത്രം നർമ്മ-വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യർ നിർമിച്ചിരിക്കുന്നത്.
നിവിൻ പോളിക്ക് പുറമെ ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദീഖ്, ഷാൻവി ശ്രീവാസ്തവ തുടങ്ങിയവരും സിനിമയിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് സംവിധായകൻ തന്നെയാണ്. അഭിനയത്തോടുള്ള അതിയായ ആഗ്രഹം കൊണ്ട് സിനിമയിലെത്തിയ വ്യക്തിയായതിനാൽ തന്നെ അത്രമാത്രം ശ്രദ്ധയോടെയാണ് നിവിൻ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്.
about nivin
