അത് പോലും സഹതാപം പിടിച്ചു പറ്റാൻ ഉപയോഗിച്ചു; ബ്ലെസ്സലി പറഞ്ഞതെല്ലാം കള്ളം! ചാറ്റ് പുറത്തുവിട്ട് ബ്ലെസ്ലിയുടെ മുന്‍കാമുകി; വീഡിയോ വൈറലാകുന്നു!
ബിഗ്‌ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബ്ലെസ്ലിയെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കി മാറ്റിയത് ബിഗ് ബോസ് മലയാളമാണ്. മികച്ച മത്സരം കാഴ്ച്ചവെച്ച ബ്ലെസ്ലി നൂറ് ദിവസങ്ങള്‍ പിന്നിട്ട് രണ്ടാം .സ്ഥാനത്തേയ്ക്കാണ് എത്തിയിരുന്നത്. ബ്ലെസ്ലി ബിഗ് ബോസില്‍ എത്തിയത് മുതല്‍ ബ്ലെസ്ലി പറയുന്ന പല വാദങ്ങളും തെറ്റാണെന്ന് സ്ഥാപിച്ച്
ബ്ലെസ്ലിയുടെ മുന്‍കാമുകി കൃഷ്ണ രംഗത്തെത്തിയത്. ഇപ്പോള്‍ വീണ്ടും ബ്ലെസ്ലിക്കെതിരെ ചില വെളിപ്പെടുത്തലുകളുമായി എത്തുകയാണ് കൃഷ്ണ.
ബ്ലെസ്ലിക്ക് മറ്റുള്ളവരെ പറയാന്‍ ഒരു അവകാശവുമില്ല. കാരണം അയാള്‍ പറഞ്ഞ പല സംഭവങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പക്ഷേ ഇത് താന്‍ വെറുതെ പറയുന്നതല്ലെന്നും ഇതിനെല്ലാമുള്ള തെളിവുകള്‍ തന്റെപക്കലുണ്ടെന്നും കാണിച്ചാണ് കൃഷ്ണ എത്തുന്നത്. ബ്ലെസ്ലിയും കൃഷ്ണയും സംസാരിച്ച വാട്ട്‌സാപ്പ് ചാറ്റ് പങ്കുവെച്ചാണ് കൃഷ്ണ ഇത് തെളിയിക്കുന്നതും. ബ്ലെസ്ലി വാപ്പയുടെ മരണത്തെപ്പോലും മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനാണ് ഉപയോഗിച്ചത്. ഞാനുമായി അതിന് ശേഷം ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതും തെറ്റാണ്. അതിനുള്ള തെളിവുകളായാണ് കൃഷ്ണ ചാറ്റുകള്‍ കാണിക്കുന്നത്.
താന്‍ പറയുന്ന പല കാര്യങ്ങളിലും അനാവശ്യമായി വിമര്‍ശിക്കുകയും തന്നെ ആക്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും കൃഷ്ണ പറയുന്നു. ഞാന്‍ പറയുന്ന കാര്യങ്ങളൊക്കെ കേള്‍ക്കണം എന്ന് ഞാന്‍ ആരോടും ആവശ്യപ്പെടുന്നില്ല. കുറച്ച് ചിന്തിക്കുന്ന ആളുകളോടാണ് ഞാനിതെല്ലാം പറയുന്നതും. പകല്‍ മാന്യന്മാര്‍ ഈ വഴി വരേണ്ടതില്ലെന്നും കൃഷ്ണ വീഡിയോയില്‍ പങ്കുവെക്കുന്നു. വീഡിയോയില്‍ കൃഷ്ണയെ അനുകൂലിച്ചും പ്രതീകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.
മലയാളം സീസൺ 4ലെ സെക്കൻഡ് റണ്ണറപ്പായിരുന്നു ബ്ലെസ്‌ലി. പുറത്തിറങ്ങിയതിന് ശേഷം അധികം അഭിമുഖങ്ങളിലൊന്നും ബ്ലെസ്‌ലിയെ കണ്ടില്ലെങ്കിലും സുഹൃത്തുക്കളുടെ കൂടെയും ബന്ധുക്കളുടേയും ഒക്കെ സമയം ചെലവഴിക്കുകയാണ് ബ്ലെസ്‌ലിയിപ്പോൾ. അടുത്തിടെ അപർണ മൾബറിക്കൊപ്പം ബ്ലെസ്‌ലി പങ്കുവച്ച ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബ്ലെസ്‌ലി. സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൻ ദൈവമത്രേ! തെറ്റുണ്ടാകുമ്പോൾ ശൂന്യമായിരിക്കാതെ പ്രശ്നങ്ങളുണ്ടാവട്ടെ! പ്രശ്നങ്ങൾ പരിഹരിച്ച് മാറ്റങ്ങൾ ഉണ്ടാവട്ടെ. You are God. തത്വമസി- എന്ന ക്യാപ്ഷനോടെയാണ് ബ്ലെസ്‌ലി ചിത്രം പങ്കുവച്ചിരിക്കുന്നത്. അപർണയ്ക്കൊപ്പമുള്ള ചിത്രവും തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രവും ബ്ലെസ്‌ലി പങ്കുവച്ചിട്ടുണ്ട്. ബ്ലെസ്‌ലി, റോബിൻ, ദിൽഷ എന്നിവരുടെ സൗഹൃദം ബിഗ് ബോസിനുള്ളിലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മൂവരും തമ്മിലുള്ള സൗഹൃദം തുടർന്നില്ല. തുടർന്നില്ല എന്നു മാത്രമല്ല മൂവരുടേയും സൗഹൃദം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്കും വഴിവച്ചു. ബ്ലെസ്‌ലിയ്ക്കെതിരെ റോബിനും ബ്ലെസ്‌ലിയ്ക്കും റോബിനുമെതിരെ ദിൽഷയും രംഗത്തെത്തി. ഇനി ഇരുവരുമായും യാതൊരു വിധ ബന്ധവും തുടരാൻ താത്പര്യമില്ലെന്ന് ദിൽഷ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു.
