serial news
ലൈവിൽ വന്ന നടിയോട് ബ്രാ സൈസ് എത്രയാണ് എന്ന് ചോദ്യം; നല്ല അടിപൊളി മറുപടി അപ്പോൾ തന്നെ കൊടുത്ത് ആലിലത്താലിയിലെ താരം നീലിമ റാണി!
ലൈവിൽ വന്ന നടിയോട് ബ്രാ സൈസ് എത്രയാണ് എന്ന് ചോദ്യം; നല്ല അടിപൊളി മറുപടി അപ്പോൾ തന്നെ കൊടുത്ത് ആലിലത്താലിയിലെ താരം നീലിമ റാണി!
നടി നീലിമ റാണിയെന്ന് പറഞ്ഞാൽ പെട്ടന്ന് ആർക്കും മനസിലാകണം എന്നില്ല. എന്നാൽ, ഉകനായകന്‍ കമല്‍ ഹസന്‍ നായകനായി എത്തിയ ദേവര്‍ മകന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി വന്ന് പ്രേക്ഷക പ്രിയങ്കരിയായ നീലിമ റാണിയെ അത്ര വേഗം ആരും മറക്കാൻ സാധ്യതയില്ല. വളര്‍ന്നതിന് ശേഷം ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമകളില്‍ സാന്നിധ്യം അറിയിച്ചുവെങ്കിലും ഇപ്പോള്‍ സീരിയല്‍ ലോകത്ത് സജീവമാണ് താരം.
തമിഴില്‍ മാത്രമല്ല മലയാളത്തിലും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മോശം കമന്റിനോട് പ്രതികരിച്ച നടിയെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. അശ്ലീലമായി ചോദ്യം ചോദിച്ച ആള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ താരങ്ങള്‍ ‘ആസ്‌ക് മി എനിത്തിങ്’ എന്ന സെഗ്മെന്റ് വയ്ക്കന്നത് സ്വാഭാവികമാണ്.
അത്തരത്തില്‍ എന്തും ചോദിക്കാനുള്ള അവസരം നല്‍കി നീലിമ ആരാധകരുമായി സംവദിയ്ക്കുന്നതിനിടയില്‍ ആണ് വളരെ അശ്ലീലമായ ചോദ്യങ്ങളുമായി ചിലര്‍ എത്തിയത്. അതിന് കൃത്യമായി മറുപടി നല്‍കിക്കൊണ്ട് തന്നെ നീലിമ പ്രതികരിയ്ക്കുകയും ചെയ്തു.
ബ്രാ സൈസ് എത്രയാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘ഞാന്‍ എന്തിന് നിങ്ങളോട് അത് പറയണം, നിങ്ങള്‍ വില്‍പന നടത്താന്‍ പോകുന്നുണ്ടോ’ എന്നാണ് അതിന് നടി നല്‍കിയ മറുപടി. പൊസിഷന്‍ ചോദിച്ച ആളോടും നീലിമ പ്രതികരിച്ചു. ഈ വിവരക്കേടിന് എന്ത് മറുപടിയാണ് നല്‍കേണ്ടത് എന്നായിരുന്നു നടിയുടെ പ്രതികരണം.
ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തുടക്കത്തിലൊക്കെ മറുപടി നല്‍കാതെ പോകുന്ന സെലിബ്രിറ്റികളെയാണ് കാണാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഭൂരിഭാഗം ആളുകളും അപ്പപ്പോള്‍ തന്നെ മറുപടി നല്‍കി അവരുടെ പ്രൊഫൈല്‍ പരസ്യപ്പെടുത്താറുണ്ട്. കുഞ്ഞു കുട്ടികള്‍ പോലും ഇത്തരം മോശം കമന്റുകള്‍ എഴുതുന്നു എന്നതാണ് കഷ്ടം.
തമിഴ് സീരിയലുകളിലാണ് നീലിമ സജീവമായി നില്‍ക്കുന്നത് എങ്കിലും മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അഹല്യ എന്ന സീരിയലിലാണ് ഏറ്റവും ആദ്യം അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റിലെ ആലിലത്താലി എന്ന സീരിയലിലും അഭിനയിച്ചു. മഴവില്‍ മനോരമയില്‍ ചെയ്ത സായിവിന്റെ മക്കള്‍, ചാക്കോയും മേരിയും എന്നീ സീരിയലുകളും ശ്രദ്ധേയമായിരുന്നു.
about neelima rani
