വാട്ട് എ ഗേള്‍ താന്‍ ഇങ്ങനെ പാറി പറന്ന് നടക്കടോ; ദിൽഷയ്ക്ക് പിന്തുണയുമായി ഗായത്രി സുരേഷ്!
ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. തുടർന്ന് സീരീയലുകളിലൊക്കെ ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ് ദിൽഷ.
. എന്നാല്‍ ആ വിജയം ആഘോഷിക്കപ്പെടുന്നതിനേക്കാള്‍ ട്രോളുകളാക്കപ്പെടുകയാണുണ്ടായത്.
യഥാര്‍ത്ഥ വിജയിയായി മറ്റുപലരുടേയും പേരുകളാണ് ആരാധകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്ന് കേട്ടത്. ഇതില്‍ ദില്‍ഷയ്ക്കും വല്ലാത്ത സങ്കടമുണ്ടായിരുന്നു. ഇത് പലപ്പോഴായി ദില്‍ഷ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോള്‍ ദില്‍ഷയ്ക്ക് പിന്തുണയുമായി എത്തുകയാണ് ഗായത്രി സുരേഷ്.
കഴിഞ്ഞ ദിവസം ദില്‍ഷ പങ്കുവെച്ച് റീല്‍ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ഗായത്രി രംഗത്തെത്തിയത്. ‘വാട്ട് എ ഗേള്‍ താന്‍ ഇങ്ങനെ പാറി പറന്ന് നടക്കടോ’ എന്നാണ് സ്റ്റോറിയില്‍ ഗായത്രി കുറിച്ചത്. ഗായത്രി നേരത്തേയും ദില്‍ഷയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് എത്തിയിരുന്നു. എല്ലാവരും ഇത് അര്‍ഹതപ്പെട്ട വിജയമല്ലെന്ന് പറഞ്ഞപ്പോഴും ദില്‍ഷയെ പിന്തുണച്ചാണ് ഗായത്രി എത്തിയത്. അത് പോലെതന്നെ റോബിന് പുറത്തായപ്പോള്‍ അതില്‍ തനിക്ക് ദുഃഖമുണ്ടെന്നും നിങ്ങളാണ് യഥാര്‍ത്ഥ വിജയിയെന്നും ഗായത്രി പറഞ്ഞിരുന്നു.
ഏകാന്തതയുടെ നൂറ് ദിവസം പിന്നിട്ട് ശേഷമാണ് ദില്‍ഷ ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാകുന്നത്. വിജയിയായി പ്രഖ്യാപിച്ചതോടെ ദില്‍ഷ തന്റെ വിജയത്തിന് കാരണക്കാരായ തന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞിരുന്നു. എന്നാല്‍ പിന്നട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് താരത്തിന്നേരിടേണ്ടിവന്നത്.
ഇപ്പോള്‍ അതിനോടെല്ലാം വിടപറഞ്ഞ് യാത്രകളിലാണ് ദില്‍ഷ. ബൈക്ക് റൈഡിംഗ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണെന്ന് ദില്‍ഷ പറയാറുണ്ട്. ഇപ്പോള്‍ ജീവിതം ഒരു ബൈക്ക് റൈഡ് പോലെയാണെന്നാണ് ദില്‍ഷ പറയുന്നത്. കയറ്റിറക്കങ്ങളും ഇരുട്ടും അങ്ങനെയെല്ലാം നിറഞ്ഞതാണ് ജീവിതവും. എന്നാാല്‍ അതിനെയൊക്കെ മറികടന്ന പോകേണ്ടതാണ് ജീവിതമെന്നും താരം പറയുന്നു.
