serial news
ഐശ്വര്യയെ കിട്ടാൻ കിരൺ ഭാഗ്യം ചെയ്യണം; കിയാണി കോംബോ ഓഫ് ലൈൻ പൊളിച്ചു ;ഐശ്വര്യ – നാലീഫ് കൂട്ടുകെട്ട് ഏറ്റെടുത്ത് ആരാധകർ!
ഐശ്വര്യയെ കിട്ടാൻ കിരൺ ഭാഗ്യം ചെയ്യണം; കിയാണി കോംബോ ഓഫ് ലൈൻ പൊളിച്ചു ;ഐശ്വര്യ – നാലീഫ് കൂട്ടുകെട്ട് ഏറ്റെടുത്ത് ആരാധകർ!
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഒരു ഊമപ്പെണ്ണും അവളുടെ എല്ലാമെല്ലാമായ കിരണിന്റെയും കഥ ഓരോ ദിവസവും അടിപൊളിയായി കടന്നുപോവുകയാണ്. കിരൺ കല്യാണി കോമ്പോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്.
തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്. പരമ്പരയെ ഹിറ്റാക്കിയ താര ജോഡികളാണ് കല്യാണിയും കിരണും. ഇരുവരുടെയും പ്രണയ രംഗങ്ങൾ തന്നെയാണ് പ്രേക്ഷകരെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നതും. മലയാളികൾ അല്ലെങ്കിലും മലയാളികൾ ഏറ്റെടുത്ത പ്രണയ ജോഡികൾ.
കല്യാണിയായി എത്തുന്ന ഐശ്വര്യയും കിരൺആയിട്ടെത്തുന്ന നലീഫൂം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. 2 ലക്ഷത്തിലധികം ആരാധകരാണ് ഐശ്വര്യയെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യയും നലീഫൂം തമ്മിലുള്ള ചിത്രങ്ങളും അതിന് കൊടുത്തിരുന്ന തലക്കെട്ടുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സീരിയലില്‍ മാത്രമല്ല, ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ഐശ്വര്യയും നലീഫും. അതിന്റെ തെളിവാണ് ഐശ്വര്യ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇരുവരുടെയും സൗഹൃദം എത്രത്തോളം വലുതാണ് എന്നാണ് ചിത്രങ്ങളിലൂടെ പറയുന്നത്. ‘മറ്റുള്ളവരെക്കാള്‍ എല്ലാം നമ്മളെ മനസ്സിലാക്കുന്ന ഒരു പെണ്‍സുഹൃത്ത് ഉണ്ടെങ്കില്‍, ഒരു ആണ് ശരിയ്ക്കും ഭാഗ്യവാനാണ്.
നലീഫ് കേട്ടോ ടാ, എന്നെ കിട്ടാന്‍ നീ എന്തോ നല്ല കാര്യം ചെയ്തിരിയ്ക്കണം’ എന്നാണ് ഐശ്വര്യ തലക്കെട്ടായി നല്‍കിയിരിക്കുന്നത്. ഒപ്പം കുറേ നല്ല ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോക്ക് താഴെ ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ച് കൊണ്ടുള്ള കമൻ്റുകളാണ് കൂടുതലും. നലീഫിനൊപ്പമുള്ള ചിത്രങ്ങളും റീൽസും ഐശ്വര്യ ഇതിന് മുമ്പും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴ് സീരിയലുകളിലും സജീവമാണ് ഐശ്വര്യ.
തമിഴ്നാട്ടിലെ കാരൈക്കുടി സ്വദേശിനിയാണ് താരം. ഒരു ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് അഭിനയ മേഖലയിലേക്ക് എത്തുന്നത്. ‘\കുലദൈവം’ എന്ന പരമ്പരയിൽക്കൂടിയായിരുന്നു ഐശ്വര്യയുടെ തുടക്കം. കല്യാണവീട്, സുമംഗലി എന്നിങ്ങനെയുള്ള പരമ്പരകളിലൂടെയും ഐശ്വര്യ ശ്രദ്ധ നേടിയിരുന്നു. മൗനരാഗം എന്ന സീരിയലിലൂടെയാണ് താരം മലയാളത്തിൽ ശ്രദ്ധ നേടിയത്.
പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന് സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം’. ‘ഭാര്യ’ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന് എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.
പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്.
about mounaragam
