ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസെടുത്തു!
സംവിധായിക കുഞ്ഞിലാ മാസിലാമണിക്കെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്.
സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി. ഐപിസി 153 പ്രകാരം കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഒരാഴ്ച്ചക്കകം ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നും നിര്‍ദേശമുണ്ട്.
നേരത്തെ വനിതാ ചലച്ചിത്രമേളക്കിടെ പ്രതിഷേധിച്ചതിന് കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മേളയില്‍ നിന്ന് തന്റെ ചിത്രം മനപൂര്‍വം ഒഴിവാക്കിയെന്നും, ചിത്രം തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം അക്കാദമി വിശദീകരണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിനിടെ കെ കെ രമ എംഎല്‍എയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം വിളിച്ചിരുന്നു.
വടകര എംഎല്‍എയും ആര്‍എംപിഐ നേതാവുമായ കെ കെ രമയ്ക്കെതിരായ എംഎം മണിയുടെ അധിക്ഷേപത്തിനെതിരെയായിരുന്നു കുഞ്ഞില മാസിലമണിയുടെ പ്രതിഷേധം. ‘പിണറായി വിജയന് എന്നെ അറസ്റ്റ് ചെയ്യു, കെ കെ രമ സിന്ദാബാദ്’ എന്ന് കുഞ്ഞില മാസിലമണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
