Social Media
സയീദ് മസൂദും ജതിന് രാംദാസും ജിമ്മില്‍ ഒരുമിച്ച്; പുത്തൻ ചിത്രവുമായി പൃഥ്വിരാജ്
സയീദ് മസൂദും ജതിന് രാംദാസും ജിമ്മില്‍ ഒരുമിച്ച്; പുത്തൻ ചിത്രവുമായി പൃഥ്വിരാജ്
Published on
പൃഥ്വിരാജും ടൊവിനോ തോമസും ജിമ്മില്‍ ഒന്നിച്ചെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ”സയീദ് മസൂദും ജതിന് രാംദാസും ജിമ്മില്‍ ഒരുമിച്ച്” എന്ന ക്യാപ്ഷനോടെ പൃഥ്വിരാജാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
എമ്പുരാന് ലോഡിംഗ് ആണെന്ന് ക്യാപ്ഷനില്‍ നിന്നും വായിച്ചെടുക്കാം എന്ന കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. അബ്രഹാം ഖുറേഷിക്കായുള്ള കാത്തിരിപ്പിലാണ്, ഭായ് ജാന്‍ എവിടെ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും പൃഥ്വിരാജും എമ്പുരാന് ഉടനെ എത്തുമെന്നുള്ള സൂചനകളും ഇടക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
Continue Reading
You may also like...
Related Topics:prithiraj
