Connect with us

ആഗ്രഹം ചാക്കോച്ചന്റെ അനിയത്തിപ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് : പക്ഷെ അവർ കൊണ്ടുവരുന്ന സിനിമകൾ അങ്ങനെയല്ല; ഫഹദ് ഫാസില്‍ പറഞ്ഞ മറുപടി!

News

ആഗ്രഹം ചാക്കോച്ചന്റെ അനിയത്തിപ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് : പക്ഷെ അവർ കൊണ്ടുവരുന്ന സിനിമകൾ അങ്ങനെയല്ല; ഫഹദ് ഫാസില്‍ പറഞ്ഞ മറുപടി!

ആഗ്രഹം ചാക്കോച്ചന്റെ അനിയത്തിപ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് : പക്ഷെ അവർ കൊണ്ടുവരുന്ന സിനിമകൾ അങ്ങനെയല്ല; ഫഹദ് ഫാസില്‍ പറഞ്ഞ മറുപടി!

മലയാളികളുടെ നായകന്മാരിൽ ഒരുപടി മുന്നിൽ നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ആദ്യ സിനിമയുടെ പരാജയത്തിന് ശേഷം പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഫഹദ് സിനിമയിലേക്ക് വന്നത്. വന്നതോടെ മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ഇതര ഭാഷാ താരങ്ങളും ഫഹദിനെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. പിന്നീട് കൈനിറയെ സിനിമകൾ ഫഹദിനെ തേടി എത്തിയിരുന്നു. എന്നാൽ മലയാളത്തിൽ മാത്രമായി ഒതുങ്ങാൻ ഫഹദും തയ്യാറായില്ല.

ഇപ്പോഴിതാ, ഒരു ഇടവേളക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന ഫഹദ് ഫാസിലിന്റെ മലയാളം ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉരുള്‍പൊട്ടലിന്റെ ഭീകരത കാണിച്ചു തരുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്.

മലയന്‍കുഞ്ഞ് പോലെയുള്ള സിനിമ ചെയ്യുമ്പോഴാണ് ജീവിതത്തിന്റെ മനോഹാരിത മനസിലാക്കുന്നതെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. മാളൂട്ടിയോട് സാദൃശ്യമുള്ള ചിത്രമാണ് മലയന്‍കുഞ്ഞെന്നും പേളി മാണി ഷോയില്‍ ഫഹദ് പറഞ്ഞു.

‘ചാക്കോച്ചനൊക്കെ ചെയ്യുന്നത് പോലെ അനിയത്തി പ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ എന്റെ സുഹൃത്തുക്കളായ മഹേഷും സജിയും ദിലീഷും ഒക്കെ ഇങ്ങനത്തെ കഥകളാണ് എന്റെയടുത്ത് കൊണ്ടുവരുന്നത്.

പക്ഷേ ഇങ്ങത്തെ കഥകള്‍ ചെയ്യുമ്പോഴാണ് നമുക്ക് ജീവിതത്തിന്റെ മനോഹാരിതയെ പറ്റി കുറച്ചു കൂടി ഐഡിയ കിട്ടുന്നത്. ആ ത്യാഗത്തിന്റെയും യാത്രയുടെയും കഥകള്‍ പറയാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

മലയന്‍കുഞ്ഞിനെ പറ്റി ആദ്യം പറയാനുള്ളത് എന്റെ അച്ഛനാണ് പടം പ്രൊഡ്യൂസ് ചെയ്യുന്നത്. 20 വര്‍ഷത്തിന് ശേഷം എന്റെ അച്ഛന്‍ നിര്‍മിക്കുന്ന സിനിമയാണ്. ഇങ്ങനെ ഒരു സിനിമ മലയാളത്തില്‍ അടുത്തിടെയൊന്നും വന്നിട്ടില്ല. ഒരു ഉദാഹരണമായി പറയാന്‍ പറ്റുന്നത് മാളൂട്ടിയാണ്. മാളൂട്ടിയില്‍ പ്രധാനമായും പുറത്ത് നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. ഇടക്ക് ആ കുട്ടിയുടെ കാര്യങ്ങള്‍ കാണിക്കും. ഈ സിനിമയില്‍ ഒരു പോയിന്റിലും പുറത്തേക്ക് പോകുന്നില്ല. അകത്ത് തന്നെയാണ്,’ ഫഹദ് പറഞ്ഞു.

about fahad

More in News

Trending

Recent

To Top