ലൊക്കേഷനില്‍ വെള്ള ഷര്‍ട്ടും വെള്ള പാന്റ്സുമിട്ടു വന്ന പൃഥ്വിരാജിനെ വാ പൊളിച്ചു നോക്കി കൊണ്ട് നില്‍ക്കുമ്പോഴാണ് അണ്ണാ എന്നൊരു വിളി; ട്വിസ്റ്റ് നിറഞ്ഞ കഥയുമായി ബാലാജി ശർമ്മ!
ഷാജി കൈലാസ് സംവിധാനത്തിൽ പുറത്തിറങ്ങിയ കടുവ തിയറ്ററുകളിലെങ്ങും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് .പൃഥ്വിരാജ് സുകുമാരന്‍ നായകനായി അഭിനയിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ചില പ്രതിസന്ധികളില്‍ നിന്നുമാണ് റിലീസിലേക്ക് എത്തിയത്. സിനിമയുടെ തുടക്കത്തില്‍ നടന് ബാലാജി ശര്‍മ്മയുടെ പോലീസ് കഥാപാത്രത്തെയാണ് കാണിച്ചത്.സിനിമയുടെ ലൊക്കേഷനിലേക്ക് പൃഥ്വിരാജ് കടന്ന് വന്നപ്പോള്‍ തന്നോട് സംസാരിച്ച കാര്യങ്ങളെ കുറിച്ച് പറയുകയാണ് ബാലാജി ശര്‍മ്മ. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് പൃഥ്വിരാജ് അണ്ണാ എന്ന് വിളിച്ച് വന്നതിനെ പറ്റി പറഞ്ഞത്. എന്നാല്‍ കഥയുടെ ക്ലൈമാക്സില്‍ നടന്ന ട്വിസ്റ്റാണ് പ്രേക്ഷകരെയും ചിരിപ്പിക്കുന്നത്.
ബാലാജിയുടെ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ..
‘ലൊക്കേഷനില്‍ വെള്ള ഷര്‍ട്ടും വെള്ള പാന്റ്സുമിട്ടു വന്ന പൃഥ്വിരാജിനെ വാ പൊളിച്ചു നോക്കി കൊണ്ട് നില്‍ക്കുമ്പോഴാണ് അണ്ണാ എന്നൊരു വിളി. നോക്കുമ്പോള്‍ വിളിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ്! സാധാരണ എത്ര മൂത്തവരാണെങ്കിലും പേര് വിളിക്കുന്ന പൃഥ്വി ആണോ (മോഹന്‍ലാല്‍, മമ്മൂട്ടി, അമിതാഭ് ബച്ചന് എന്നിവരെ ഒഴികെ) എന്നെ സ്നേഹപുരസരം അണ്ണാ എന്ന് വിളിച്ചതെന്നോര്‍ത്ത് അന്തം വിട്ടു നില്ക്കുമ്പോള് ‘അണ്ണാ നിങ്ങളെ തന്നെ വാ..’..
പൃഥ്വി വിളിച്ചതിനെ കുറിച്ച് ബാലാജി മനസിലാക്കിയത് ഇങ്ങനെയാണ്.. ‘കടുവയിലെ ഫസ്റ്റ് സീനില്‍ വന്ന് ഞാന്‍ പൊളിച്ചല്ലോ, അതിന്റെ സ്നേഹമായിരിക്കുമെന്ന് കരുതി ഞാന്‍ അടുത്ത് ചെന്നു. പുതിയ പടത്തിലെ പൗരുഷ പ്രതീകമായി പകര്‍ന്നാട്ടം നടത്താന്‍ തയാറായി നില്‍ക്കുകയാണ് രാജു.
ഞാന്‍ അടുത്ത് ചെന്നപ്പോള്‍ വിശേഷങ്ങള്‍ തിരക്കിയതിന്റെ കൂട്ടത്തില്‍ തിരുവനന്തപുരം ബേസ് ചെയ്ത കഥയായത് കൊണ്ട് എന്തെങ്കിലും തിരുവനന്തപുരം ഇന്‍പുട്സ് കിട്ടാനായിരിക്കും എന്നെ വിളിച്ചത് എന്ന് കരുതി’.അങ്ങനെ ഞാന്‍ വാളൂരാന്‍ തുടങ്ങി, ‘രാജു, ഈ പടത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും പിടിക്കണം. മീശ പിരിയല്‍, മുണ്ട് മടക്കല്‍, വള കാണിക്കല്‍ ഒക്കെ നമ്മള് കടുവയില്‍ കണ്ടു. ഇതില്‍ തിരുവനന്തപുരം സ്ലാങ് പിടിച്ചാല്‍ പൊളിയായിരിക്കും’. അപ്പോള്‍ രാജു എന്ത് പിടിക്കും എന്ന അര്‍ത്ഥത്തില്‍ നോക്കി.
അപ്പോള്‍ ഞാന്‍ ‘അളിയാ, മച്ചുന, മച്ചമ്പി, അളി, മച്ചു.. എന്നിവയൊക്കെ ലാലേട്ടന് വിട്ട സാധനങ്ങള്‍ ആണ്.നമ്മുക്ക് സിറ്റി സ്ലാങ് പിടിക്കണം. ഫോര്‍ എക്സാമ്പിള്‍ എന്തെടെ, ഷേ,. തന്നെ, ധര്പ്പെ കുജേ, സ്റ്റുണ്ടടിച്ചു നിന്നപ്പം, വേട്ടവളിയന്‍ ലുക്ക്. അങ്ങനെ അങ്ങനെ. പൃഥ്വിരാജ് സന്തോഷ പുളകിതനായി ‘അണ്ണാ കലക്കി..’ അത് തന്നെ പിടിക്കാമെന്ന് പറഞ്ഞ് എന്നെ കെട്ടിപിടിച്ചു ഒരു മലക്കം മറിഞ്ഞു. ഉരുണ്ടടിച്ചു താഴെ വീണ ഞാന്‍ കട്ടിലില്‍ ഇഴഞ്ഞു കയറിയപ്പോള്‍ ഉച്ചയൂണ് കഴിഞ്ഞു ഇനി ഉറങ്ങില്ലെന്ന തീരുമാനം എടുത്തു.. ബാലാജിയുടെ കുറിപ്പ് അവസാനിക്കുന്നു..ഡപ്യൂട്ടി ജയില്‍ ഓഫീസറുടെ വേഷത്തിലാണ് നടന് ബാലാജി ശര്‍മ്മ കടുവയില്‍ അഭിനയിച്ചത്. പോലീസ് ഓഫീസറുടെ ഈ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമയുടെ ഇന്‍ട്രോ സീനിലാണ് ബാലാജി പ്രത്യക്ഷപ്പെട്ടത്. പിന്നീടും പ്രധാനപ്പെട്ട നിമിഷങ്ങളിലൊക്കെ ഈ കഥാപാത്രം എത്തിയിട്ടുണ്ട്.
