ബാലതാരമായി മിനി സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഡിംപിൾ റോസ്. വിവാഹത്തോടെ അഭിനയ മേഖലയിൽ നിന്നും തല്ക്കാലം ഇടവേളയെടുത്തിരിക്കുകയാണ് താരം.
ഡിംപിളിന്റെ സഹോദരൻ ഡോൺ ടോണിയേയും പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്. നടി മേഘ്ന വിൻസെന്റുമായുള്ള വിവാഹശേഷം നിരവധി ചാനലുകളിൽ പങ്കെടുക്കാൻ നടിക്കൊപ്പം ഡോണും എത്തിയിട്ടുണ്ട്.
അമ്മയ്ക്കൊപ്പമുള്ള സുന്ദരമായ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് ഡിംപിൾ
‘ഒരൊറ്റ വിഷയത്തിനായുള്ള ആ ദശലക്ഷം ഉദാഹരണങ്ങൾ, എല്ലാം തന്നെ ഒരേ കാര്യത്തിന്റെ ആവർത്തനങ്ങൾ തന്നെ. നല്ലത് ചെയ്താൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് തനിക്ക് മനസിലാക്കി തന്നത് അമ്മയാണെന്ന് ഡിംപിൾ കുറിച്ചു. ചെറിയൊരു ചിരിയ്ക്ക് പോലും ആരുടെയെങ്കിലും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന തിരിച്ചറിവ് സമ്മാനിച്ചത് അമ്മയാണ് എന്നും ജീവിതത്തിൽ എത്രത്തോളം വിനയാന്വിതയായി കഴിയണമെന്നതടക്കമുള്ള ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദിയെന്നും ഡിംപിൾ കുറിച്ചിരിക്കുന്നു.
ഇന്നത്തെ എന്നെ ഞാനാക്കിയതിനും ഒരു നല്ല മനുഷ്യ സഹജീവിയായി വളർത്തിയതിനും ഒരുപാട് നന്ദിയെന്നും ഡിംപിൾ റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പിറന്നാളാശംസ നേർന്നുകൊണ്ട് കുറിച്ചു. നിരവധി ആരാധകരും ആശംസകളറിയിച്ച് രംഗത്തെത്തുന്നുണ്ട്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...