News
ആ അവസ്ഥയില്‍ ഒപ്പം നില്ക്കാന് ആരും ഇല്ലാത്ത സ്ഥിതിയായിരുന്നു; പിന്നില്‍ നിന്ന് തള്ളി വീഴ്ത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ…. ; പക്ഷെ ആ യാത്ര എല്ലാം മാറ്റിമറിച്ചു; ബാബു ആന്റണിയുടെ റഷ്യൻ ഭാര്യയും കുടുംബവും!
ആ അവസ്ഥയില്‍ ഒപ്പം നില്ക്കാന് ആരും ഇല്ലാത്ത സ്ഥിതിയായിരുന്നു; പിന്നില്‍ നിന്ന് തള്ളി വീഴ്ത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ…. ; പക്ഷെ ആ യാത്ര എല്ലാം മാറ്റിമറിച്ചു; ബാബു ആന്റണിയുടെ റഷ്യൻ ഭാര്യയും കുടുംബവും!
മലയാളികളുടെ ആക്ഷന്‍ കിംഗ് ബാബു ആന്റണി ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ നടനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗംഭീരമായൊരു തിരിച്ച് വരവ് നടത്തിയത്. ഇപ്പോള്‍ പവര്‍ സ്റ്റാറായി അഭിനയിക്കുകയാണ് ബാബു ആന്റണി. നടന്റെ കുടുംബ ജീവിതത്തെ കുറിച്ചറിയാൻ എല്ലാ ആരാധകർക്കും വലിയ താല്പര്യമാണ്. മലയാളത്തില്‍ തിളങ്ങി നില്ക്കുന്ന കാലത്താണ് അമേരിക്കയിലേക്ക് നടന് പോയത് . എന്തുകൊണ്ടാണ് ബാബു ആന്റണി ഇത്രയും കാലം മാറി നിന്നതെന്ന് ചോദിച്ചാല്‍ അതിന് പല മറുപടികളും താരത്തിനുണ്ട്.
ഇതിനിടെ റഷ്യക്കാരി ഭാര്യയായി വന്നതെങ്ങനെയാണെന്നും പുതിയ അഭിമുഖത്തിലൂടെ നടന് വെളിപ്പെടുത്തുന്നു.. സിനിമയില്‍ നിന്നും ഒളിച്ചോടി ബാബു ആന്റണി പോയത് എങ്ങോട്ട് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടനിപ്പോൾ ,
‘സിനിമയിലെ തിരക്കേറിയ കാലത്ത് അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ വന്നു. ആ അവസ്ഥയില്‍ ഒപ്പം നില്ക്കാന് ആരും ഇല്ലാത്ത സ്ഥിതിയായിരുന്നു. പിന്നില്‍ നിന്ന് തള്ളി വീഴ്ത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ തോന്നിയെന്ന് ബാബു ആന്റണി പറയുന്നു. ഒഴുക്കിന് അനുസരിച്ച് നീന്തുക എന്ന ഫിലോസഫി പിന്തുടരുന്ന ആളാണ് ഞാന്‍.
ഒഴുക്ക് തടസ്സപ്പെട്ടപ്പോള്‍ ഒന്ന് വഴി തിരിഞ്ഞു. അങ്ങനെയാണ് അമേരിക്കയിലേക്ക് പോയി പുതിയൊരു ജീവിതവും ജോലിയും തുടങ്ങുന്നത്. മിക്സ് മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലിപ്പിക്കാന്‍ തുടങ്ങി. റഷ്യക്കാരി പെണ്‍കുട്ടി എങ്ങനെ ബാബു ആന്റണിയുടെ ഭാര്യയായി, ആ കഥയിങ്ങനെയാണ്.. തന്റെ സഹോദരന് അവിടൊരു ഓള്‍ഡ് ഏജ് ഹോം നടത്തി.
അവിടുത്തെ ക്രിസ്തുമസ് ആഘോഷത്തിന് പിയാനോ വായിക്കാന്‍ ഒരു റഷ്യന്‍ പെണ്‍കുട്ടി വന്നു. അവളോട് ക്രഷ് തോന്നി. ഞങ്ങള്‍ ഡേറ്റ് ചെയ്തു. അവളിവിടെ പൊന്‍കുന്നത്തേക്ക് വന്നു. ഏറെ കഴിയാതെ ഞങ്ങള്‍ വിവാഹിതരായി. യുഎസിലും മോസ്കോയിലും ഒക്കെ കറങ്ങി. ആ യാത്രയ്ക്കിടയില്‍ കുടുംബം വലുതായി. മൂത്തമകന് ആര്‍തര്‍ മോസ്കോയിലും ഇളയവന് അലക്സ് പൊന്കുന്നത്തുമാണ് ജനിച്ചത്’. ബാബു ആന്റണി പറയുന്നു.
കേരളത്തിലേക്കുള്ള തിരിച്ച് വരവില്‍ ബാബു ആന്റണിയുടെ കൂടെ ഭാര്യ ഇവാഗെനിയയും മക്കള്‍ ആര്‍തറും അലക്സും ഉണ്ട്. അവധിക്കാലം കഴിഞ്ഞാല്‍ അമ്മയും മക്കളും അമേരിക്കയിലേക്ക് പോകും. ഭാര്യയുടെ അച്ഛനും അമ്മയുമൊക്കെ മോസ്കോയില്‍ ഉണ്ട്. യുദ്ധവും മറ്റ് പ്രശ്നങ്ങളും കാരണം അങ്ങോട്ട് പോയിട്ട് കുറേയായി. ഞങ്ങളെല്ലാവര്‍ക്കും അമേരിക്കന്‍ പൗരത്വം ഉണ്ടെന്നും ബാബു ആന്റണി പറയുന്നു.
സിനിമയിലേക്ക് തിരിച്ച് വരാന്‍ ഒരു ഘട്ടത്തില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവസരം കിട്ടിയില്ലെന്ന് കൂടി ബാബു ആന്റണി വെളിപ്പെടുത്തി. പണ്ട് ചങ്ങാത്താം ഉണ്ടായിരുന്ന സംവിധായകരെ വിളിച്ച് ചാന്‍സ് ചോദിച്ചിട്ടുണ്ട്. പക്ഷേ അടുപ്പത്തിന്റെ പേരില്‍ ആരില്‍ നിന്നും സഹായം ഉണ്ടായിട്ടില്ല. തിരിച്ച് വരവില്‍ ചെയ്ത ബ്ലാക്ക്, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ സിനിമകളിലെ കഥാപാത്രം തനിക്ക് മറക്കാനാവില്ലെന്നും നടന് പറയുന്നു.
about babu antony
