News
രാവിലെ നാല് മണിക്ക് നിര്‍മാല്യം തൊഴാന്‍ പോവുന്ന പോലെയാണ് അവന് ജിമ്മില്‍ പോവുന്നതെന്ന് പറഞ്ഞ് ജയസൂര്യയും നരേനും കളിയാക്കി; ഭക്ഷണം നിയന്ത്രിക്കുക, കൃത്യമായി വര്‍ക്കൗട്ടും.. അങ്ങനെ ആ രഹസ്യം പൃഥ്വിരാജ് പറയുന്നു!
രാവിലെ നാല് മണിക്ക് നിര്‍മാല്യം തൊഴാന്‍ പോവുന്ന പോലെയാണ് അവന് ജിമ്മില്‍ പോവുന്നതെന്ന് പറഞ്ഞ് ജയസൂര്യയും നരേനും കളിയാക്കി; ഭക്ഷണം നിയന്ത്രിക്കുക, കൃത്യമായി വര്‍ക്കൗട്ടും.. അങ്ങനെ ആ രഹസ്യം പൃഥ്വിരാജ് പറയുന്നു!
നടന് എന്നതിലുപരി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയൊരുക്കിയ സംവിധായകനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ പൃഥ്വിയ്ക്ക് സാധിക്കുന്നുണ്ട്. അതിനെല്ലാം പിന്തുണയായി ഭാര്യ സുപ്രിയ മേനോനും കൂടെയുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.
ഫിറ്റ്നസിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നയാളാണ് പൃഥ്വിരാജ്. അതിനായി, താമസിക്കുന്ന ഹോട്ടലില്‍ ജിം ഇല്ലെങ്കില്‍ റൂമില്‍ ജിം സെറ്റ് ചെയ്യുന്നയാളാണ് താനെന്ന് പൃഥ്വി പറയുന്നു. ഏറെ വിവാദമായ കടുവ സിനിമയുടെ പ്രൊമോഷനിടയിലായിരുന്നു അദ്ദേഹം തന്റെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ പങ്കുവെച്ചത്.
ജീവിതത്തിലാദ്യമായാണ് ഒരു നായിക വന്ന് ജിം ഉപയോഗിച്ചോട്ടെ എന്ന് എന്നോട് ചോദിക്കുന്നത്. അത് സംയുക്ത മേനോനായിരുന്നു. ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തയാളാണ് താനെന്നായിരുന്നു സംയുക്ത പറഞ്ഞത്. എവിടെപ്പോയാലും വര്‍ക്കൗട്ട് മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
ഫിറ്റ്നസ് ഭയങ്കര ഇഷ്ടമാണ്. ഒത്തിരി കഷ്ടപ്പെട്ടാണ് ഈ രൂപത്തിലേക്ക് മാറിയത്. എക്സ്ട്രീം ഫറ്റ്നസ് ഗോല്‍സ് ഇപ്പോഴില്ലെന്നും താരം പറഞ്ഞിരുന്നു.
ഫിറ്റ്നസ് ഫ്രീക്കൊന്നുമല്ല, എന്റെ ജീവിതത്തിന്റെ ഭാഗമാണ്. സൈനിക സ്കൂളിലാണ് ഞാന്‍ പഠിച്ചത്. രാവിലെ എഴുന്നേറ്റാല്‍ ഫിറ്റ്നസ് കാര്യങ്ങള്‍ അവിടെ നിര്‍ബന്ധമായും ചെയ്തിരിക്കണം. കോളേജിലൊക്കെ പഠിക്കാന്‍ പോയപ്പോള്‍ അതൊക്കെ വിട്ടിരുന്നു. സിനിമയിലെത്തിയപ്പോഴാണ് ശരീരം ശ്രദ്ധിക്കേണ്ടതാണെന്ന ബോധം വന്നത്. അങ്ങനെയാണ് വര്‍ക്കൗട്ട് പിന്നെയും തുടങ്ങിയത്.
ക്ലാസ്മേറ്റ്സ് ചെയ്തിരുന്ന സമയത്തായിരുന്നു ജിമ്മില്‍ പോവുന്ന ശീലം തുടങ്ങിയത്. ആ സമയത്ത് ജയസൂര്യയും നരേനുമെല്ലാം എന്നെ കളിയാക്കുമായിരുന്നു. ഇവന് ദാ നാല് മണിക്ക് നിര്‍മ്മാല്യം തൊഴാന്‍ പോവുന്ന പോലെ ജിമ്മില്‍ പോയിട്ട് വരുന്നു എന്നായിരുന്നു അവരുടെ കമന്റ്. അതുകഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് രാജു, എടാ, ഈ ചെസ്റ്റ് വര്‍ക്കൗട്ട് എന്നൊക്കെ ചോദിച്ച് വന്നത്. സംശയങ്ങളെല്ലാം ചോദിച്ചിരുന്നത് എന്നോടായിരുന്നു.
അന്ന് മുതലിന്നുവരെ ഫിസിക്കല്‍ ട്രെയിനിംഗില്ലാത്ത സമയം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. രാവിലെ എഴുന്നേറ്റാല്‍ ആദ്യം ബ്ലാക്ക് കോഫിയും ഒരു മണിക്കൂര്‍ വര്‍ക്കൗട്ടുമാണ് എന്റെ റൂട്ടീന്‍. ഫിറ്റ്നസ് വേണമെങ്കില്‍ നന്നായി കഷ്ടപ്പെടണം. എപ്പോഴും എന്നോടും ആളുകള്‍ ടിപ്സ് ചോദിക്കാറുണ്ട്. എങ്ങനെയാണ് ഇങ്ങനെയായത്. എന്തോ വലിയ സീക്രട്ടായിരിക്കും പറയുക എന്ന പ്രതീക്ഷയോടെയാണ് പലരും ചോദ്യങ്ങള്‍ ചോദിക്കാറുള്ളത്.
ഒട്ടും ഇന്ററസ്റ്റിംഗല്ലാത്ത കാര്യങ്ങളേ പറയാനുള്ളൂ. ഭക്ഷണം നിയന്ത്രിക്കുക, കൃത്യമായി വര്‍ക്കൗട്ടും. മണിക്കൂറുകളോളം ജിമ്മില്‍ തുടരുന്നത് നമുക്ക് എപ്പോഴും സാധിച്ചെന്ന് വരില്ല. ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിച്ച് മുടങ്ങാതെ വര്‍ക്കൗട്ട് ചെയ്യുന്ന രീതിയാണ് എന്റേത്. ആടുജീവിതത്തിനായി മെലിഞ്ഞപ്പോള്‍ എല്ലാവരും എന്നോട് എങ്ങനെയാണ് മെലിഞ്ഞത്, സീക്രട്ട് എന്താണ് എന്നൊക്കെയായിരുന്നു ചോദിച്ചിരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
about prithviraj
