Connect with us

അഭിഭാഷകൻ കോടതിയിൽ തുറുപ്പ് ചീട്ടാക്കുന്നത് ആ കാര്യം, പൾസർ സുനിയുടെ നിർണായക നീക്കം! രഹസ്യം പൊട്ടിക്കാൻ എത്തുമോ? ജാമ്യ സാധ്യത തെളിയുന്നു, ദിലീപ് ഊരാക്കുടുക്കിലേക്ക്

News

അഭിഭാഷകൻ കോടതിയിൽ തുറുപ്പ് ചീട്ടാക്കുന്നത് ആ കാര്യം, പൾസർ സുനിയുടെ നിർണായക നീക്കം! രഹസ്യം പൊട്ടിക്കാൻ എത്തുമോ? ജാമ്യ സാധ്യത തെളിയുന്നു, ദിലീപ് ഊരാക്കുടുക്കിലേക്ക്

അഭിഭാഷകൻ കോടതിയിൽ തുറുപ്പ് ചീട്ടാക്കുന്നത് ആ കാര്യം, പൾസർ സുനിയുടെ നിർണായക നീക്കം! രഹസ്യം പൊട്ടിക്കാൻ എത്തുമോ? ജാമ്യ സാധ്യത തെളിയുന്നു, ദിലീപ് ഊരാക്കുടുക്കിലേക്ക്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി രണ്ട് ദിവസം മാത്രമേ ബാക്കിയുളളൂ… പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെ കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുകയാണ്. ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കാനാണ് സാധ്യത. എന്നാല്‍ വിചാരണ തടവുകാരനായി ഏറെ കാലം ജയിലിലിടുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്ന കാര്യമാണ് സുനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്.

കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന ഏക പ്രതി സുനിയാണ്. ഇക്കാര്യം തന്നെയാണ് സുനി ജാമ്യാപേക്ഷയിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എട്ടാം പ്രതിയായ ദിലീപാണ് ആദ്യം ജാമ്യത്തിലിറങ്ങിയത്. പിന്നീട് പലപ്പോഴായി മറ്റു പ്രതികളും ഇറങ്ങി. മാര്‍ച്ച് അവസാനത്തിലാണ് നാലാം പ്രതി വിജീഷ് പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ സുനി സുപ്രീംകോടതിയിലെത്തുകയായിരുന്നു.

2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ശേഷമാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലായിരുന്നു അറസ്റ്റ്.

കേസിന്റെ തുടക്കത്തില്‍ ദിലീപ് ചിത്രത്തിലുണ്ടായിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് നിരന്തരം ചോദ്യം ചെയ്തു. ജൂലൈ 10ന് പോലീസ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ദിലീപ്. കേസില്‍ ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ദിലീപ് ആയിരുന്നു. കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു. മാര്‍ച്ചിലാണ് നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിജീഷിന് ജാമ്യം ലഭിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് രണ്ടാം പ്രതി മാര്‍ട്ടിന് ജാമ്യം കിട്ടിയത്. അഞ്ച് വര്‍ഷം മാര്‍ട്ടിന്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന് കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. മണികണ്ഠനും മാര്‍ട്ടിനും ജാമ്യം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് വിജീഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ദിലീപുമായി തനിക്ക് ബന്ധമില്ലെന്ന് വിജീഷ് പറയുന്നു. എന്നാല്‍ സുനിയെ നേരത്തെ അറിയാമെന്നും വിജീഷ് പറഞ്ഞു. സുനിയാണ് മറ്റുള്ളവരെ കൃത്യം ചെയ്യാന്‍ ഏകോപിപ്പിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു. സുനി നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പിന്നീടാണ് ഇയാള്‍ സുപ്രീംകോടതിയിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിയ വേളയിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ പരിചയമുണ്ട് എന്നായിരുന്നു ആരോപണം.

വിചാരണ തടവുകാര്‍ വര്‍ധിച്ചുവരുന്നതില്‍ സുപ്രീംകോടതി അടുത്തിടെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇക്കാര്യം കോടതി അടിസ്ഥാനമാക്കിയാല്‍ സുനിക്ക് ജാമ്യം ലഭിക്കാനാണ് സാധ്യത. വിചാരണ അനന്തമായി നീളാന്‍ സാധ്യതയുണ്ടെന്നും അഞ്ച് വര്‍ഷത്തിന് ശേഷം ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും സുനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top