മറ്റു നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല; ഇതോടെ വരുണിന്റെ കരിയര്‍ തീര്‍ന്നു; നടി ശ്രദ്ധ ശ്രീനാഥിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
മറ്റു നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല; ഇതോടെ വരുണിന്റെ കരിയര്‍ തീര്‍ന്നു; നടി ശ്രദ്ധ ശ്രീനാഥിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
മറ്റു നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല; ഇതോടെ വരുണിന്റെ കരിയര്‍ തീര്‍ന്നു; നടി ശ്രദ്ധ ശ്രീനാഥിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
സിനിമാ മേഖലയില്‍ നിലനിൽക്കുന്ന പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. ബോളിവുഡ് താരം വരുണ്‍ ധവാന്റെ വിവാഹച്ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രദ്ധയുടെ പ്രതികരണം. ഇനി മുതല്‍ മറ്റു നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല, ഇതോടെ വരുണിന്റെ കരിയര്‍ തീര്‍ന്നു എന്നാണ് ശ്രദ്ധ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
.കഴിഞ്ഞ ദിവസമായിരുന്നു വരുണ്‍ ധവാന്റെയും ഫാഷന്‍ ഡിസൈനറും താരത്തിന്റെ ബാല്യകാല സുഹൃത്തുമായ നടാഷ ദലാലിന്റെയും വിവാഹം.
”മറ്റൊരു നല്ല നടന് കൂടി പൊടി പിടിച്ചിരിക്കാന്‍ പോകുന്നു. ഇനി വീണ്ടും അവനെ സ്ക്രീനില്‍ കാണാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. മറ്റ് നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഭാര്യയും അവളുടെ വീട്ടുകാരും അവനെ വിലക്കും. ഒരുപക്ഷേ അദ്ദേഹം പുരുഷ കേന്ദ്രീകൃതമായ സിനിമകള്‍ മാത്രം ചെയ്യുന്നതിലേക്ക് മാറുമോ? എന്നാല്‍ വ്യക്തിഗത ജീവിതവും ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകും. കഠിനമാണ്. നമ്മള് അവനെ മിസ് ചെയ്യും. അഭിനന്ദനങ്ങള്‍, വരുണ്‍” എന്നാണ് ശ്രദ്ധയുടെ പോസ്റ്റ്.
വിവാഹം കഴിഞ്ഞ നായികമാര്‍ സ്ത്രീ കേന്ദ്രീകത കഥാപാത്രങ്ങളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകുന്നതിനെ കുറിച്ചുമാണ് ശ്രദ്ധയുടെ വാക്കുകള്‍. ഇതോടൊപ്പം തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ശ്രദ്ധ മറ്റൊരു കുറിപ്പും കൂടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
‘പാട്രിയാര്‍ക്കിയെ പരിഹസിച്ച് ഞാന്‍ ഇന്നലെ ഒരു കുറിപ്പെഴുതിയിരുന്നു. നിങ്ങള്‍ക്ക് അത് തമാശയായി തോന്നിയില്ലേ? വിവാഹശേഷം ഒരു നടന് അഭിനയിക്കുന്നില്ലെന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് തമാശയായി തോന്നാം. എന്നാല്‍ വിവാഹത്തിന് ശേഷം ഒരു അഭിനേത്രി സിനിമാരംഗത്ത് നിന്ന് പിന്‍വാങ്ങുന്നുവെന്ന് കേട്ടാല്‍ എന്താ നിങ്ങള്‍ക്ക് തമാശയായി തോന്നാത്തത് ‘?, എന്നായിരുന്നു ശ്രദ്ധയുടെ മറ്റൊരു കുറിപ്പ്.
പ്രശസ്ത നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് കിം ഫെർണാണ്ടസ് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. പക്ഷാഘാതത്തെ തുടർന്ന് മാർച്ച്...
കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര സംവിധായകൻ മനോജ് കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേശസ്നേഹ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നാലെ നിരവധി...
ദേശസ്നേഹ സിനിമകളിലൂടെ പ്രശസ്തനായ നടനും നിർമാതാവുമായ മനോജ് കുമാർ (87) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം...