Connect with us

തലച്ചോറിനെ സ്പർശിച്ച തൂവൽസ്പർശം, ഇത് മലയാള സീരിയലിൽ ചരിത്രം സൃഷ്ടിക്കും ;ഒരു വർഷം ഒട്ടും ബോറില്ലാതെ വിജയകരമായി മുന്നേറി; ഇന്നും ത്രില്ലടിപ്പിക്കുന്ന പരമ്പര; തൂവൽസ്പർശം പരമ്പരയ്ക്ക് ഇന്ന് ഒന്നാം വാർഷികം!

serial story review

തലച്ചോറിനെ സ്പർശിച്ച തൂവൽസ്പർശം, ഇത് മലയാള സീരിയലിൽ ചരിത്രം സൃഷ്ടിക്കും ;ഒരു വർഷം ഒട്ടും ബോറില്ലാതെ വിജയകരമായി മുന്നേറി; ഇന്നും ത്രില്ലടിപ്പിക്കുന്ന പരമ്പര; തൂവൽസ്പർശം പരമ്പരയ്ക്ക് ഇന്ന് ഒന്നാം വാർഷികം!

തലച്ചോറിനെ സ്പർശിച്ച തൂവൽസ്പർശം, ഇത് മലയാള സീരിയലിൽ ചരിത്രം സൃഷ്ടിക്കും ;ഒരു വർഷം ഒട്ടും ബോറില്ലാതെ വിജയകരമായി മുന്നേറി; ഇന്നും ത്രില്ലടിപ്പിക്കുന്ന പരമ്പര; തൂവൽസ്പർശം പരമ്പരയ്ക്ക് ഇന്ന് ഒന്നാം വാർഷികം!

2021 ജൂലൈ 12 അന്നും തുമ്പിയ്ക്ക് ഓട്ടമായിരുന്നു.. അന്ന് ആ ഓട്ടമെന്തിന് എന്നറിയാതെ നമ്മളെല്ലാവരും നോക്കിയിരുന്നു. അങ്ങനെ നോക്കി ഇരിക്കെ അവൾ ഓടിക്കയറിയത് നമ്മുടെ ഒക്കെ ഹൃദയത്തിലേക്കാണ്ൽ.., ഇന്നും തുമ്പി ഓട്ടത്തിലാണ്.. ഇന്നും എന്തിനാണ് ഓടുന്നതെന്ന് നമുക്കറിയില്ല.. നമുക്കൊപ്പം ശ്രേയ ചേച്ചിയും ഓടുകയാണ്…

തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്.

സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേ സമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല.

ശ്രേയ തനിക്കെതിരെ പത്മവ്യൂഹം തീര്‍ക്കുന്നുവെന്നറിഞ്ഞ മാളുവും ടെന്‍ഷനിലാണ്. അതുകൊണ്ടുതന്നെ പേടിയോടെയാണ് ഓരോ കളവും മാളു ചെയ്യുന്നത്. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയുടെ കൂട്ടത്തിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു.

എന്നാൽ ഒരു സംശയവും കൂടാതെ മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഒരു കഥയ്ക്ക് കൂടിപ്പോയാൽ മൂന്ന് ആഴ്ച കാലാവധി , അതുകഴിഞ്ഞാൽ പെട്ടന്ന് അടുത്ത ത്രില്ലിംഗ് കഥ എത്തും. അങ്ങനെ കഥകൾ അനവധിയാണ്.

അമ്മയെ തേടി നടക്കുന്ന മകളും മകളെ തേടി നടക്കുന്ന അമ്മയും മാറി.. അനിയത്തിയെ തേടി നടക്കുന്ന ചേച്ചിയെ കുറിച്ചാകുമോ കഥ എന്നാണ് എല്ലാവരും സംശയിച്ചത്. എന്നാൽ ആ സംശയത്തിനു അല്പം പോലും ആയുസ് ഉണ്ടായിരുന്നില്ല. വളരെ പെട്ടന്ന് തുമ്പിയെ ശ്രേയ തിരിച്ചറിയുകയും കൂടെ കൂട്ടുകയും അവളുടെ കുറുമ്പുകൾക്ക് ഒപ്പം പോവുകയും ചെയുന്നുണ്ട്.

സാധാരണ സീരിയൽ കഥകളിൽ… വില്ലത്തിയായി നിരവധിപേർ വരും. എന്നാൽ അവരുടെ വില്ലത്തരണ വീട്ടിൽ ജോലിചെയ്യാൻ ഇഷ്ടപ്പെടാത്തതോ.. അമ്മായിയമ്മ പോരോ മറ്റുമായിരിക്കും. സ്ത്രീകൾ എല്ലാം അസൂയ പറഞ്ഞ് അടിയുണ്ടാക്കാനും വഴക്കിടാനും ആണ് എന്ന സമൂഹത്തിന്റെ തോന്നലാകാം സീരിയൽ കഥയിലും പ്രതിഫലിക്കുന്നത്.

എന്നാൽ അവിടേയും തൂവൽസ്പർശം പൊളിച്ചെഴുത്ത് നടത്തി. ഇവിടെ കൊള്ളയടിക്കുന്ന നായികാ… പോലീസിനെ വിറപ്പിക്കുന്ന വി വി ഐ പ്പികളെ ഭയപ്പെടുത്തുന്ന നായികാ.. അങ്ങനെ ഒരു നായികയെ സങ്കൽപ്പിക്കാൻ സാധിക്കാത്തവർ ഇന്ന് തുമ്പിയെ കണ്ട് കയ്യടിക്കുകയാണ്.

അതേസമയം റ്റി ആർ പി റേറ്റിങ്ങിൽ പതിവ് ക്ളീഷേകളെ മലർത്തിയടിച്ചു മുന്നേറാൻ തൂവൽസ്പര്ശത്തിന് സാധിച്ചില്ല. റേറ്റിങ്ങിൽ താഴേക്ക് പോയതിൽ കൂടുതൽ അതിശയം തോന്നുന്നില്ല. കാരണം മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുക എന്നത് അല്പം കഠിനമാണ്… അതിനു സാധിച്ചാൽ നിങ്ങൾക്ക് മുന്നോട്ട് പോകാം . അല്ലാത്ത പക്ഷം നിങ്ങൾക്ക് അഴുക്കു വെള്ളം പോലെ കെട്ടിക്കിടക്കാം…

ഒഴുകുന്ന വെള്ളമാണോ കെട്ടിക്കിടക്കുന്ന വെള്ളമാണോ നല്ലതെന്ന് ഓർത്തുനോക്ക്.. അപ്പോൾ നമ്മുടെ തൂവൽസ്പർശം ഇനി ടൈം ചേഞ്ച് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല.. വെറുതെ അങ്ങനെ ഒരു പ്രതീക്ഷ ഞാൻ തരുന്നുമില്ല. ഷിനു പറഞ്ഞപോലെ ചരിത്രത്തെ തിരുത്തി തൂവൽസ്പർശത്തിന്റെ സമയം ഒരുനാൾ അറിയപ്പെടും.

ഏതായാലും മലയാള സീരിയലുകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ… മാറ്റത്തിന്റെ തുടക്കം എന്ന നിലയിൽ തൂവൽസ്പർശത്തിനു ഒരു വലിയ പ്രാധാന്യമുണ്ട്. ഇപ്പോഴുള്ള കഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ… അത് നമ്മൾ ഇങ്ങനെ ശ്വാസം അടക്കിപ്പിച്ചിച്ചു കാണുകയാണ്.. പക്ഷെ ഇനി നമുക്ക് റിലാക്സ് ആയി കാണാം.. തുമ്പി വീണ്ടും ട്രാക്കിൽ എത്തി… അപ്പോൾ ഒരു വർഷം പൂർത്തിയാക്കുന്ന തൂവൽസ്പർശം ടീമിന് എല്ലാവിധ ആശംസകളും .

about thoovalsparsham

More in serial story review

Trending

Recent

To Top