Connect with us

കഥ കേൾക്കാൻ എനിക്ക് മാനേജർ ഇല്ല, അതുകൊണ്ട് ഗുണവും ദോഷവുമുണ്ട് ; അങ്ങനെ നിയമിച്ചാൽ അവർക്ക് ഇഷ്ടപ്പെട്ട കഥകളല്ലേ ഞാൻ കേൾക്കുക; അതിനൊരു പ്രതിവിധിയില്ല എന്നും പൃഥിരാജ്!

News

കഥ കേൾക്കാൻ എനിക്ക് മാനേജർ ഇല്ല, അതുകൊണ്ട് ഗുണവും ദോഷവുമുണ്ട് ; അങ്ങനെ നിയമിച്ചാൽ അവർക്ക് ഇഷ്ടപ്പെട്ട കഥകളല്ലേ ഞാൻ കേൾക്കുക; അതിനൊരു പ്രതിവിധിയില്ല എന്നും പൃഥിരാജ്!

കഥ കേൾക്കാൻ എനിക്ക് മാനേജർ ഇല്ല, അതുകൊണ്ട് ഗുണവും ദോഷവുമുണ്ട് ; അങ്ങനെ നിയമിച്ചാൽ അവർക്ക് ഇഷ്ടപ്പെട്ട കഥകളല്ലേ ഞാൻ കേൾക്കുക; അതിനൊരു പ്രതിവിധിയില്ല എന്നും പൃഥിരാജ്!

ഏറെ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷമാണ് പൃഥ്വിരാജ് നായകനായ കടുവ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. എന്നാല്‍ വിവാദങ്ങള്‍ സിനിമയെ വിടാതെ പിന്തുടരുകയാണ്. ചിത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.

സിനിമയില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം നടത്തുന്ന ഡയലോഗിനെ ചൊല്ലിയാണ് വിവാദം. നമ്മള്‍ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

അതേസമയം, സിനിമ കഥകൾ കേൾക്കാൻ തനിക്ക് മാനേജറില്ലെന്ന് പറഞ്ഞിരിക്കുകയാണ് പൃഥിരാജ്. എന്നാൽ അങ്ങനെ മാനേജറെ നിയമിക്കാത്തത് കൊണ്ടുണ്ടാകുന്ന ഗുണത്തെയും ദോഷത്തെയും കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു മാനേജറോ, ഈ കഥ കേട്ടിട്ട് കൊള്ളാം ഈ കഥ സാർ കേൾക്കൂ എന്ന് പറയാൻ ഫിൽറ്ററോ എനിക്ക് ഇല്ല. അതിനു ഗുണവും ദോഷവുമുണ്ട്. ഗുണമെന്ന് പറഞ്ഞാൽ എന്റെ അടുത്ത് നിങ്ങൾക്ക് ഡയറക്ട് ആക്സസ് ഉണ്ടാകും.

എന്റെ ലൊക്കേഷനിൽ വരികയോ എനിക്ക് മെസേജ് ചെയ്യുകയോ അല്ലെങ്കിൽ എനിക്ക് പരിചയമുള്ള ഒരു സിനിമാക്കാരുടെ കോൺടാക്ട് വഴി കഥ പറയണമെന്ന് പറഞ്ഞാൽ പിന്നെ നിങ്ങൾ എന്റെ അടുത്താണ് വരിക. അല്ലാതെ എന്റെ ഒരു മാനേജറോ അല്ലെങ്കിൽ മറ്റൊരാളോ അല്ല കഥ കേൾക്കുക.

അതിന്റെ ദോഷം എന്ന് പറയുന്നത് എനിക്ക് കുറച്ച് കഥകളെ കേൾക്കാൻ പറ്റൂ. ഒരു ദിവസം ഷൂട്ടിംഗ് നടക്കുമ്പോൾ ഷോട്ടുകൾക്കിടയിൽ കേൾക്കാം എന്ന് വിചാരിച്ചാൽ പോലും ഒരു ദിവസം രണ്ട് കഥകൾ മാത്രമാണ് കേൾക്കാൻ പറ്റുക.

എന്റെ അടുത്ത് പലരും പറയാറുണ്ട്, എന്തുകൊണ്ട് കഥ കേൾക്കാൻ ഒരു മൂന്നുപേരെ നിയമിച്ചുകൂടാ എന്ന്. അതിൽ എന്റെ സംശയം അങ്ങനെ നിയമിച്ചാൽ അവർക്ക് ഇഷ്ടപ്പെട്ട കഥകളല്ലേ ഞാൻ കേൾക്കുക. എന്റെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ ഞാൻ തീരുമാനങ്ങൾ എടുക്കുക. അതിനൊരു പ്രതിവിധിയില്ല എന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിയുടെ ഈ വാക്കുകൾ ഇപ്പോഴുള്ള വിവാദവുമായി കൂട്ടിവായിക്കുമ്പോൾ ഒരുപക്ഷെ പൃഥ്വിയ്ക്ക് സംഭവിച്ച പിഴവിന് കാരണം ഇത് ആകുമോ എന്ന സംശയം തോന്നാം…

about prithviraj

More in News

Trending

Recent

To Top