Connect with us

താന്‍ പത്താം ക്ലാസ് ജയിക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; കുടുംബത്തില്‍ പത്താം ക്ലാസ് പാസാവുന്ന ആദ്യത്തെയാള്‍ താനായിരുന്നുവെന്ന് റണ്‍ബിര്‍ കപൂര്‍

News

നിരവധി ആരാധകരുളള താരമാണ് രണ്‍ബിര്‍ കപൂര്‍. ഇപ്പോഴിതാ രണ്‍ബിര്‍ കപൂറിന്റെ വിദ്യാഭ്യാസ യോഗ്യതയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സ്‌കൂള്‍ പഠനത്തിന് ശേഷം അഭിനയ ചലച്ചിത്ര നിര്‍മ്മാണ മേഖലയിലാണ് താരം പഠനം നടത്തിയത്. കുടുംബത്തില്‍ പത്താം ക്ലാസ് പാസാകുന്ന ആദ്യ വ്യക്തിയാണ് താന്‍ എന്നാണ് രണ്‍ബിര്‍ പറയുന്നത്.

താന്‍ പത്താം ക്ലാസ് ജയിക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. പരീക്ഷാഫലം വന്നപ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഭയങ്കര സന്തോഷമായി. പാര്‍ട്ടിയൊക്കെ നടത്തി. 53.4 ശതമാനം മാര്‍ക്കാണ് തനിക്ക് പത്താംക്ലാസില്‍ നേടാനായത്. കുടുംബത്തില്‍ പത്താംതരം പാസാവുന്ന ആദ്യത്തെയാള്‍ താനായിരുന്നെന്നും രണ്‍ബിര്‍ പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘ഷംഷേര’യുടെ പ്രമോഷന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാം ഇന്‍ഫഌവന്‍സര്‍ ആയ ഡോളി സിംഗിനോടായിരുന്നു രണ്‍ബീര്‍ ഇക്കാര്യം പറഞ്ഞത്. പഠനകാര്യത്തില്‍ എന്റെ കുടുംബത്തിന്റെ ചരിത്രം അത്ര നല്ലതല്ല. അച്ഛന്‍ എട്ടാം തരം വരെയേ പോയിട്ടുള്ളൂ. അമ്മാവന്‍ ഒമ്പത് വരെയും മുത്തച്ഛന്‍ ആറാംതരം വരെയുമേ പഠിച്ചിട്ടുള്ളൂ. ശരിക്ക് എന്റെ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ളയാള്‍ ഞാനാണ് എന്നായിരുന്നു രണ്‍ബീര്‍ അന്ന് പറഞ്ഞത്.

അതേസമയം, രണ്‍ബിറിന്റെ ‘ഷംഷേര’ ജൂലൈ 22ന് റിലീസിനെത്തും. ഒരു പീരേഡ് ഡ്രാമയാണ് ചിത്രം. കരണ്‍ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്താണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ്. വാണി കപൂര്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കും. ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

More in News

Trending

Recent

To Top