ഫഹദ് ഫാസിലിന്റെ പുതിയ കാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പോർഷം കാറണ് താരം സ്വന്തമാക്കിയത്.
അടിമുടി പ്രത്യേകതകൾ നിറഞ്ഞ വാഹനത്തിന്റെ നിറമാണ് കൂടുതൽ സവിശേഷമായത്.പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള കാറാണിത്. ട്വിസ്റ്റ് എന്താണെന്ന് വച്ചാൽ ഇന്ത്യയിൽ ഈ നിറത്തിൽ ഈ ഒരു ഒറ്റ കാർ മാത്രമേ ഉള്ളൂ എന്നതാണ്. അതാണ് മലയാളികളുടെ പ്രിയ താരം സ്വന്തമാക്കിയത്. പോർഷെയുടെ സൂപ്പർ താരമായ 911 കരേര എസ് ആണ് ഇനി ഫഹദിന്റെ യാത്രകൾക്ക് കൂട്ടായി ഉള്ളത്.
ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കസ്റ്റമൈസേഷൻ അതിൽ നടത്താൻ സാധിക്കുമെന്നതാണ് കാറിന്റെ പ്രത്യേകത.ഏകദേശം 1.90 കോടിരൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. ഫഹദും നസ്രിയയും ചേർന്ന് കാർ സ്വീകരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. 2981 സിസി എൻജിനാണ് കാറിന് ഉപയോഗിച്ചിട്ടുള്ള.450 പിസ് ആണ് കാറിന്റെ കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിൽ വേഗത്തിൽ എത്താൻ നാല് സെക്കന്റിൽ താഴെ മാത്രം മതിയെന്നാണ് അതിനെ അത്ഭുതപ്പെട്ടുത്തുന്ന ഫാക്ടർ. കൃത്യമായി പറഞ്ഞാൽ 3.7 സെക്കന്റ് മാത്രം മതിയാവും. ഈ വാഹനത്തിന്റെ ഉയർന്ന വേഗം 308 കിലോമീറ്ററാണ്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...