Malayalam
തനിക്ക് സിപിഐഎമ്മിനെയും കോണ്‍ഗ്രസ്സിനേയും ബിജെപിയെയും ഇഷ്ട്ടമാണ്. എന്നാല്‍ സുരേഷ് ഗോപിയെ പോലെ ആകില്ല; എളമരം കരീമിന് മറുപടിയുമായി പിടി ഉഷ
തനിക്ക് സിപിഐഎമ്മിനെയും കോണ്‍ഗ്രസ്സിനേയും ബിജെപിയെയും ഇഷ്ട്ടമാണ്. എന്നാല്‍ സുരേഷ് ഗോപിയെ പോലെ ആകില്ല; എളമരം കരീമിന് മറുപടിയുമായി പിടി ഉഷ
രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തന്നെ വിമര്‍ശിച്ച എളമരം കരീമിന് മറുപടിയുമായി പിടി ഉഷ. കുറേ കാലങ്ങളായി തനിക്ക് അടുത്തറിയുന്ന ആളാണ് എളമരം കരീമെന്നും ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാനുള്ള അവകാശമുണ്ടെന്നും പിടി ഉഷ പറഞ്ഞു. കോഴികോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു പിടി ഉഷ.
നല്ലത് പറയുന്നവരെയും അല്ലാത്തവരെയും താന്‍ ഇഷ്ടപ്പെടാറുണ്ട്. ആളുകള്‍ പല സ്വഭാവക്കാരാണ്. ഞാനിപ്പോഴും പഴയ ഞാന്‍ തന്നെയാണ്. ഇപ്പോള്‍ രാജ്യ സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണെന്ന് പിടി ഉഷ പ്രതികരിച്ചു. എളമരം കരീമിനെ ഞാന്‍ ബഹുമാനിക്കുകയും അടുത്തറിയുകയും ചെയ്യുന്ന നേതാവാണ്.
അതുപോലെ തനിക്ക് സിപിഐഎമ്മിനെയും കോണ്‍ഗ്രസ്സിനേയും ബിജെപിയെയും ഇഷ്ട്ടമാണ്. എന്നാല്‍ സുരേഷ് ഗോപിയെ പോലെ ആകില്ലെന്നും പിടി ഉഷ കൂട്ടിച്ചെര്‍ത്തു. നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ് തന്നെ സന്തോഷിപ്പിച്ചു. പക്ഷെ തനിക്ക് രാഷ്ട്രീയമല്ല കയികമാണ് വലുത്. അതാണ് പ്രധാനം.
തന്നെ പറ്റി രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അങ്ങനെയൊരു അഭിപ്രായമുള്ളതില്‍ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി. പി.ടി ഉഷയുടെ പേരുപറയാതെയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിന്റെ പരാമര്‍ശം. ഏഷ്യാഡ് യോഗ്യതക്ക് പുറമെയുള്ള യോഗ്യത അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നുമായിരുന്നു എളമരത്തിനെ വാക്കുകള്‍. ഇതിനു പിന്നാലെ പിടി ഉഷയ്ക്ക് പ്രതിരോധം തീര്‍ത്തുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും അടക്കമുള്ളവര്‍ എളമരത്തെ വിമര്‍ശിച്ച് രംഗത്തെത്തി.
