ഈ ഷോ അവസാനിക്കുന്നേയില്ലല്ലോ, ഇനി താജ്മഹലിന്റെ മുന്നില്‍ വെച്ചുള്ള ഫോട്ടോ പ്രതീക്ഷിക്കുന്നു; അമൃതയും സുരേഷ് ഗോപിയും വിടത്തെ പിന്തുടർന്ന് സോഷ്യൽ മീഡിയ !
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.
അടുത്തിടെയായിരുന്നു അമൃത സുരേഷ് ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയത്. പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെയായാണ് ഗോപിയും അമൃതയും ഒന്നായ വിശേഷം അറിയിച്ചത്.
ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചപ്പോള്‍ ഒരുവിഭാഗം ഇവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വര്‍ഷങ്ങളായുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃതയെ ജീവിതപങ്കാളിയാക്കിയത്. ഗോപിയോട് ചേര്‍ന്നുനിന്നൊരു ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു അമൃത ബന്ധം പരസ്യമാക്കിയത്. ഇതിന് ശേഷമായാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെച്ച് തുടങ്ങിയത്. സ്‌റ്റേജ് പരിപാടികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. അമൃതയ്‌ക്കൊപ്പം പുതിയ ഫോട്ടോ പങ്കിട്ടെത്തിയപ്പോഴും വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.
കഴുത്തില്‍ ചെണ്ടയുമായി അമൃതയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. ഷോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് തങ്ങള്‍ എന്ന ക്യാപ്ഷനോടെയായി അമൃതയെ ടാഗ് ചെയ്തായിരുന്നു ഗോപി സുന്ദര്‍ ചിത്രം പങ്കിട്ടത്. ഇനി കൂടുതല്‍ സ്റ്റേജ് പരിപാടികളുമായി ഞങ്ങളെത്തുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
ജീവിതം ഒരു ഷോ ആക്കരുത്, നിങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ഇങ്ങനെ പരസ്യമാക്കേണ്ടതുണ്ടോയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഈ ഷോ അവസാനിക്കുന്നേയില്ലല്ലോ. അച്ഛനേയും മോളേയും പോലെയുണ്ട്.
ജീവിതം അത് ജീവിച്ച് തീര്‍ക്കുക. താജ്മഹലിന്റെ മുന്നില്‍ വെച്ചുള്ള ഫോട്ടോ പ്രതീക്ഷിക്കുന്നു. രണ്ടുപേരുടേയും കൂടെയുള്ള ഫോട്ടോ കൈയ്യിലുണ്ടെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.പുതുജീവിതത്തിലേക്ക് കടന്നപ്പോള്‍ രണ്ടാളും മക്കളുടെ കാര്യം മറന്നല്ലോയെന്ന കമന്റുകളുമുണ്ട്. അമൃത സുരേഷിന്റെ മകളായ പാപ്പുവെന്ന അവന്തിക പ്രേക്ഷകര്‍ക്കും പരിചിതയാണ്.
അമ്മൂമ്മയ്‌ക്കൊപ്പമായി പാപ്പുവും യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ മകളെ കൂടെ കാണുന്നില്ലല്ലോയെന്നായിരുന്നു അമൃതയോട് ചോദിച്ചത്. രണ്ടാണ്‍കുട്ടികളുടെ പിതാവാണ് ഗോപി സുന്ദര്‍. അവരെക്കുറിച്ചെങ്കിലും ചിന്തിക്കാമായിരുന്നു എന്നാണ് ഗോപി സുന്ദറിനോട് ചിലര്‍ പറഞ്ഞത്.
ഒരു പണിയുമില്ലാതെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ് വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദര്‍ വിമര്‍ശകരോട് പറഞ്ഞത്. തന്റെ വീടിന്റെ ഗേറ്റിന് വെളിയില്‍ നടക്കുന്ന കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും നേരില്‍ പറയുന്നവര്‍ക്ക് താന്‍ കൃത്യമായ മറുപടി നല്‍കുമെന്നും, ശരിക്കും പ്രതികരിക്കുമെന്നുമായിരുന്നു മുന്‍പ് ഗോപി സുന്ദര്‍ പറഞ്ഞത്.
