ആ പരാതിയുടെ തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയവരെ എനിക്ക് അറിയാം, അത് നിമയപരമായി അറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്; വെളിപ്പെടുത്തി ബാലചന്ദ്ര കുമാർ !
നടിയെആക്രമിച്ച കേസിൽ ദിലീപുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരുവുകള്‍ സൃഷ്ടിച്ചത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടരന്വേഷണം നടത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞുവെന്നതായിരുന്നു നിർണ്ണായകം. എന്നാല്‍ ഇതിനിടയിലായിരുന്നു ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത് എത്തിയത്. എന്നാല്‍ ഈ പീഡന പരാതി വ്യാജമാണെന്ന റിപ്പോർട്ട് പൊലീസ് ആലുവ കോടതിയില്‍ സമർപ്പിച്ചെന്നാണ് പ്രമുഖ മാധ്യമം ഇപ്പോള്‍ പുറത്ത് വിടുന്ന വാർത്ത. ഇതോടെ വിഷയത്തില്‍ പ്രതികരണവുമായി ബാലചന്ദ്ര കുമാറും രംഗത്ത് എത്തിയിട്ടുണ്ട്.
തനിക്കെതിരായ പരാതി വ്യാജമാണെന്ന റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമർപ്പിച്ചെന്ന വിവരം വൈകീട്ടോടെ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൂടതലായ വിവരങ്ങള്‍ അറിയില്ല. തിങ്കളാഴ്ച കൂടി കാര്യങ്ങള്‍ വ്യക്തമാവും. പൊലീസ് കൊടുത്ത റിപ്പോർട്ടിന്റെ പകർപ്പിന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ടെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു.
പരാതി തെറ്റാണെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും കിട്ടിയില്ല. അന്വേഷണത്തില്‍ പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചെന്നാണ് അറിയാന്‍ സാധിച്ചത്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ആരൊക്കെയുണ്ട് എന്നത് സംബന്ധിച്ച കാര്യങ്ങള്‍ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ടോ എന്നുള്ളതൊന്നും അറിയില്ല. അതുകൊണ്ട് തന്നെ റിപ്പോർട്ട് കിട്ടിയതിന് ശേഷും അഭിഭാഷകനുമായി കൂടിയാലോചിച്ച് മുന്നോട്ട് പോവും
ആ പരാതിയുടെ തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയവരെ എനിക്ക് തന്നെ അറിയാം. അത് നിമയപരമായി അറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്.
കഥ ആരെഴുതി, തിരക്കഥ ആരെഴുതി, സംവിധാനം ആര്, ആരൊക്കെ പശ്ചാത്തലത്തില്‍ പ്രവർത്തിച്ചു എന്നുള്ളതൊക്കെ ഒരു പരിധിവരെ വ്യക്തി എന്ന നിലയിലും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലും കൃത്യസമയത്ത് തന്നെ ലഭിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാർ പറയുന്നു.ഈ പരാതിക്ക് പിന്നില്‍ ഇവർക്കൊക്കെ പങ്കുണ്ടെന്ന് അവരുടെ താവളത്തില്‍ നിന്ന് തന്നെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും പുറത്ത് പറയാന്‍, അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസായതിനാല്‍ സാധിക്കുമായിരുന്നില്ല. റിപ്പോർട്ട് കിട്ടുന്നത് വരെ ഒന്നും അങ്ങനെ തുറന്ന് പറയാന്‍ സാധിക്കില്ല.
പരാതി എന്തായാലും വ്യാജമാണെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ലഒരിക്കലും ഒരാള്‍ ഇങ്ങനെത്തെ ഒരു അവസ്ഥയില്‍ എത്തിച്ചേരാന്‍ പാടില്ല. എന്നെ ഒരാള്‍ ബലാത്സംഗം ചെയ്തുവെന്നുള്ള വ്യാജ പരാതി ഒരു സ്ത്രീയും കൊടുക്കരുത്. ചെയ്താല്‍ പോലും ഒളിച്ചുവെക്കുന്ന ഇക്കാലത്ത്, ചെയ്യാത്ത കാര്യം ഇങ്ങനെ പറയുമ്പോള്‍ അത് വ്യക്തിപരമായി ബുദ്ധിമുട്ട് ഉണ്ടാക്കും. ഇതിന്റെ ഭാഗമായി ഒരുപാട് ആഘാതങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇത്തരമൊരു കേസില്‍ ഞാന്‍ പ്രതിയായി എന്നുള്ള ഒറ്റക്കാരണം കൊണ്ട് എനിക്ക് വന്ന ഒരു സിനിമ നഷ്ടമായി. ബലാത്സംഗ കേസില്‍ പ്രതിയായി എന്നുള്ള ഒറ്റക്കാരണത്താലാണ് മലേഷ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ആ നിർമ്മാണ കമ്പനി ഞാന്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്നും പിന്മാറിയത്. അവർ എനിക്ക് അയച്ച മെയിലില്‍ അത് എടുത്ത് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
