News
പൊന്നിയന്‍ സെല്‍വന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ടിപ്സ് മ്യൂസിക്; കരാര്‍ ഉറപ്പിച്ചിരിക്കുന്നത് വമ്പന്‍ തുകയ്ക്ക്
പൊന്നിയന്‍ സെല്‍വന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ടിപ്സ് മ്യൂസിക്; കരാര്‍ ഉറപ്പിച്ചിരിക്കുന്നത് വമ്പന്‍ തുകയ്ക്ക്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനത്തില്‍ പുറത്തെത്തുന്ന പൊന്നിയന്‍ സെല്വന്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രം ഓഡിയോ റൈറ്റ്സില് മികച്ച തുക നേടിയിരിക്കുകയാണ്.
ടിപ്സ് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 25 കോടിക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ കരിയറിലെ സ്വപ്ന പ്രോജക്റ്റ് എന്നാണ മണിരത്നം ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ഇന്നായിരുന്നു.
വൈകിട്ട് ആറിന് ചെന്നൈയില്‍ നടക്കുന്ന ടീസര്‍ പുറത്തിറക്കലില്‍ മണി രത്നത്തിനൊപ്പം ചിത്രത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്നു. സോഷ്യല്‍ മീഡിയയിലൂടെ അതത് ഭാഷയിലെ പ്രമുഖ താരങ്ങളാണ് ടീസര്‍ പുറത്തിറക്കുക.
തമിഴ് പതിപ്പ് സൂര്യയും തെലുങ്ക് പതിപ്പ് മഹേഷ് ബാബുവും മലയാളം മോഹന്‍ലാലും കന്നഡ രക്ഷിത് ഷെട്ടിയും ഹിന്ദി അമിതാഭ് ബച്ചനുമാണ് പുറത്തിറക്കുക. ചിത്രത്തിലെ ചില പ്രധാന ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ കഴിഞ്ഞ ദിനങ്ങളില്‍ പുറത്തുവിട്ടത് വൈറല്‍ ആയിരുന്നു. കാര്‍ത്തി, വിക്രം, ഐശ്വര്യ റായ്, തൃഷ എന്നിവരുടെ ക്യാരക്റ്റര്‍ പോസ്റ്ററുകളാണ് പുറത്തെത്തിയത്.
