Malayalam
ഈ കേസില്‍ ഒരു വിധിയുണ്ടാകുക എന്നത് സംബന്ധിച്ച് നീതിപൂര്‍വമായിട്ടുള്ള ട്രയല്‍ ഉണ്ടാകുക എന്ന് പറയുന്നത് അവര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. അവിടെ നീതി നിഷേധിക്കുകയും കോടതിയുടെ ഭാഗത്ത് നിന്ന് നീതി നിഷേധിക്കപ്പെടുന്ന പ്രവണതയാണോ എന്ന് ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു; അഡ്വ. ടിബി മിനി പറയുന്നു
ഈ കേസില്‍ ഒരു വിധിയുണ്ടാകുക എന്നത് സംബന്ധിച്ച് നീതിപൂര്‍വമായിട്ടുള്ള ട്രയല്‍ ഉണ്ടാകുക എന്ന് പറയുന്നത് അവര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. അവിടെ നീതി നിഷേധിക്കുകയും കോടതിയുടെ ഭാഗത്ത് നിന്ന് നീതി നിഷേധിക്കപ്പെടുന്ന പ്രവണതയാണോ എന്ന് ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു; അഡ്വ. ടിബി മിനി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന വിധി പ്രധാനപ്പെട്ട നേട്ടമാണ് എന്ന് പറയുകയാണ് അഡ്വ. ടി ബി മിനി. കോടതിയുടെ ഭാഗത്ത് നിന്ന് നീതി നിഷേധിക്കപ്പെടുന്ന പ്രവണത ഉണ്ടാകുമോ എന്ന സംശയം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നും എന്നാല്‍ അത് നീക്കിയിരിക്കുന്ന വിധിയാണിതെന്നും ടി ബി മിനി പറഞ്ഞു.
എത്രയോ പോക്സോ കേസില്‍പ്പെട്ട കുട്ടികളുടെയും വാദികളുടെയും പ്രതികളുടെയും ഇത്തരത്തിലുള്ള വീഡിയോസ് കോടതിയെ വിശ്വസിപ്പിച്ച് ഏല്‍പ്പിക്കുമ്പോള്‍ അത് അവിടെ സുരക്ഷിതമായി ഉണ്ട് എന്ന് കൃത്യമായി ലോകത്തോട് ബോധ്യപ്പെടുത്തേണ്ട ചുമതല കോടതിക്കുണ്ട് എന്നും ടി ബി മിനി വ്യക്തമാക്കി.
വളരെ പ്രധാനപ്പെട്ട നേട്ടമാണ്. നമ്മള് അതില്‍ കക്ഷി ചേരുകയായിരുന്നില്ല. പ്രോസിക്യൂഷന് ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ തന്നെ വിക്ടിമിനെ കൂടി പ്രതിയാക്കിയിരുന്നു. ഒരാളുടെ മാത്രം അധ്വാനമായിരുന്നില്ല. സാധാരണ നമ്മള് കേസ് വക്കീലന്മാര് എന്ന നിലയ്ക്ക് നമുക്ക് തരുമ്പോള്‍ ആ ഒരു ഫേര്‍മിലെ അഡ്വക്കേറ്റിന്റെ പരിശ്രമമാണ് ഇതില്‍ ഉണ്ടാകുക. പക്ഷെ ഈ കേസില്‍ പരിശ്രമം എന്ന് പറഞ്ഞാല്‍ ഒരാളുടേതല്ല. ഒരുപാട് ആളുകളുടേതാണ്.
വക്കീലന്മാര്, മീഡിയയില്‍ നിന്ന് പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന്, മാത്രമല്ല ഒരുപാട് ആളുകളുടെ പേര് എനികക്ക് അതില്‍ പറയാന്‍ പറ്റും. തൃശൂര്‍ പരിപാടി നടക്കുന്ന സമയത്ത് നമ്മുടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരു ഇന്റര്‍വ്യു കൊടുത്ത് കഴിഞ്ഞപ്പോള്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യ കേസ് വരെ വന്നു. കോടതിയലക്ഷ്യ കേസ് വന്ന് കഴിഞ്ഞപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, സൂക്ഷിച്ച് സംസാരിക്കണം, കാരണം നിങ്ങള്‍ ഒരു അപകടത്തിലേക്ക് ചാടേണ്ട.
ശ്രദ്ധയോട് കൂടി വാക്കുകള്‍ ഉപയോഗിക്കണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞ മറുപടി എന്തും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നുള്ളത്. എന്ന് പറഞ്ഞാല്‍ അത്തരത്തിലുള്ള വലിയ സമൂഹത്തെ ചെറിയ കാലവധിയില്‍ അതിജീവിത എന്ന് പറയുന്ന പെണ്‍കുട്ടിക്ക് നീതി കിട്ടുന്ന സംവിധാനത്തിലേക്ക്, ഒരു ഫൈറ്റിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്ന് പറയുന്നതാണ്. അതുപോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ച കഴിഞ്ഞിട്ട് ആളുകള്‍ നമ്മളെ വിളിച്ച് കരയുന്ന സാഹചര്യമുണ്ടായിരുന്നു. ഈ കുട്ടിക്ക് നീതി കിട്ടണം എന്നായിരുന്നു അവര്‍ പറഞ്ഞത്
കാരണം വിവിധ മേഖലകളില്‍ സെക്ഷ്വല്‍ ഹരാസ്മെന്റിന് വിധേയായിട്ടുള്ള കുട്ടികള്‍ സ്ത്രീകള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. അവരെ സംബന്ധിച്ച് ഈ കേസില്‍ ഒരു വിധിയുണ്ടാകുക എന്നത് സംബന്ധിച്ച് നീതിപൂര്‍വമായിട്ടുള്ള ട്രയല്‍ ഉണ്ടാകുക എന്ന് പറയുന്നത് അവര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. അവിടെ നീതി നിഷേധിക്കുകയും കോടതിയുടെ ഭാഗത്ത് നിന്ന് നീതി നിഷേധിക്കപ്പെടുന്ന പ്രവണതയാണോ എന്ന് ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു.
ആ സംശയമാണ് ഇന്ന് ഹൈക്കോടതി നീക്കിയിരിക്കുന്നത്. ജൂഡീഷ്യറി എന്ന് പറയുന്നത് തെറ്റ് പറ്റിയാല്‍ തിരുത്തി പോകാം എന്ന് പറയുന്ന സംവിധാനമാണ് എന്നാണ് വെളിവായിരിക്കുന്നത്. ആ ഒരു വിശ്വാസ്യത നേടിത്തരാന്‍ ആ ജഡ്ജ്മെന്റിന് കഴിഞ്ഞു. ഈ കേസില്‍ മെമ്മറി കാര്‍ഡ് എന്ന് പറയുന്നത് അങ്ങേയറ്റം നിര്‍ണായകമായിട്ടുള്ള തെളിവാണ്. ഈ തെളിവില്‍ ഡാമേജ് വരുത്തി, അതിനെ തകര്‍ത്ത് അത് ഇല്ലാതാക്കുക എന്ന കൂര്‍മബുദ്ധിയാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായത്.
എന്ന് പറഞ്ഞാല്‍ ഈ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയാല്‍ നിങ്ങള്‍ അറിയാതെ ഇതില്‍ നടന്ന പ്രധാനപ്പെട്ട കാര്യം മെമ്മറി കാര്‍ഡില്‍ ഹാഷ് വാല്യു മാറിയ കാര്യം വിചാരണ കോടതി മാര്‍ക്ക് ചെയ്തിരുന്നു. ഈ മാര്‍ക്ക് ചെയ്ത മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു എ ആണ് എന്ന് വിചാരിച്ചാല്‍ യഥാര്‍ത്ഥത്തില്‍ മാര്‍ക്ക് ചെയ്യുന്ന ഘട്ടത്തില്‍ അത് ബി ആയിരുന്നു. അത് കോപ്പി എടുത്ത് സുപ്രീംകോടതി വരെ പോയിട്ട് സി എഫ് എസ് എല്ലിലേക്ക് അയച്ച ഒരു റിപ്പോര്‍ട്ട് ഈ ട്രയല്‍ നടക്കുന്ന സമയത്ത് ഈ കോടതിയിലും പരിശോധിച്ച സാക്ഷിക്കും അറിയാമായിരുന്നു. പ്രതിക്കും അത് അറിയാമായിരുന്നു.
അതുകൊണ്ട് ആ സി എഫ് എസ് എല്ലിലെ റിപ്പോര്‍ട്ട് എന്ന് പറയുന്നത് നിലവിലുണ്ടായിരുന്ന അറ്റ് ദി ടൈം ഓഫ് എക്സാമിനേഷനില്‍ ഉണ്ടായിരുന്ന ഹാഷ് വാല്യു ആണ്. ഈ ഒരൊറ്റ തെളിവില്‍ ആ കേസ് പൂര്‍ണമായി തകര്‍ന്ന് പോകുമായിരുന്ന കേസിനെ അന്വേഷണത്തിന് അയക്കണം എന്ന് പറയുന്നതിലൂടെയും ഈ ഡോക്യുമെന്റ് വീണ്ടും മാര്‍ക്ക് ചെയ്യപ്പെടുന്നതിലേക്ക് എത്തുക എന്ന് പറയുന്നതിലേക്ക്.
അതായത് ഹാഷ് വാല്യു മാറി എന്ന് പറയപ്പെടുന്ന സത്യം. അത് കോടതിയിലേക്ക് വരികയും പരിശോധിക്കപ്പെടുകയും ചെയ്യുക എന്ന കാര്യം സംഭവിക്കുകയാണ് പിന്നീട് പലതും ഉണ്ടാകാം. എങ്കിലും നിര്‍ണായകമായ രീതിയില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇന്‍വെസ്റ്റിഗേഷന്റെ ഭാഗത്ത് നിന്നും അവര്‍ അറിഞ്ഞോ അറിയാതെയോ വിട്ടുപോയ പ്രതിക്ക് അനുകൂലമായേക്കാവുന്ന ഒരു കാര്യത്തെ ജുഡീഷ്യറിയില്‍ നിന്ന് വേണ്ടത്ര ശ്രദ്ധിക്കാതെ പോയതാണ് എന്നും മിനി പറഞ്ഞു.
