Connect with us

മയിലിനെ പോലെ വിരിഞ്ഞാടി തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ഐ പി എസ് ;അവന്തികയുടെ ഈ മനോഹര നേട്ടങ്ങള്‍ക്ക് കാരണം; വൈറലാകുന്ന ഡാൻസ് കാണാം…!

News

മയിലിനെ പോലെ വിരിഞ്ഞാടി തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ഐ പി എസ് ;അവന്തികയുടെ ഈ മനോഹര നേട്ടങ്ങള്‍ക്ക് കാരണം; വൈറലാകുന്ന ഡാൻസ് കാണാം…!

മയിലിനെ പോലെ വിരിഞ്ഞാടി തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ഐ പി എസ് ;അവന്തികയുടെ ഈ മനോഹര നേട്ടങ്ങള്‍ക്ക് കാരണം; വൈറലാകുന്ന ഡാൻസ് കാണാം…!

മോഡലിങ്ങിൽ നിന്നും മലയാള മിനിസ്ക്രീനിലേക്ക് എത്തിയ നായികയാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിലൂടെയാണ് മലയാളികളുടെ പ്രേക്ഷക പ്രിയം നേടിയെടുക്കുന്നത്. നിലവില്‍ ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്യുന്ന തൂവല്‍സ്പര്‍ശം എന്ന സീരിയലിലാണ് അവന്തിക അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വളരെ മികച്ച കഥാപാത്രമായ ശ്രേയ നന്ദിനി ആയിട്ടെത്തുന്നത് വളരെ മികച്ച ഒരു ആർട്ടിസ്റ്റ് തന്നെ…

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ ഡാന്‍സിക് വീഡിയോകളും ഫോട്ടോകളും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവച്ച മനോഹരമായ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. മഞ്ഞ സാരിയില്‍ നില്‍ക്കുന്ന അതി മനോഹരമായ ഫോട്ടോ ആണ് അവന്തിക പങ്കുവച്ചിരിയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയപ്പോള്‍ ഒരു സുഹൃത്ത് ആണ് അവന്തികയുടെ ഈ ഫോട്ടോ എടുത്തത്. ഫോട്ടോഗ്രാഫറായ നല്ല ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ ഇങ്ങനെ ചില നേട്ടങ്ങളുണ്ട് എന്നാണ് നടി പറയുന്നത്. നല്ല ഒരു ക്ലിക്കിന് വേണ്ടി ഒരുപാട് ഫോട്ടോ എടുക്കാന്‍ പറയുന്നതിനും വിഷമിക്കേണ്ടതില്ല.

‘മനോഹരം എന്ന് നീ പറഞ്ഞത് എനിക്ക് ഇഷ്ടമായി. അവന്‍ എന്നെ മണ്ടി എന്നും വിളിച്ചു. എനിക്ക് എന്നെ അറിയാം. പിന്നെ നീ നല്ലൊരു മനുഷ്യന്‍ ആയതില്‍ നന്ദിയുണ്ട്, തേങ്ങാക്കുലയാണ്.. ഞാന്‍ വെറുതേ പറഞ്ഞതാണ്.. ഞാന്‍ നിന്നെ മിസ്സ് ചെയ്യും’ ഉറ്റ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയുടെ ആവേശത്തില്‍ അവന്തിക എഴുതി.

യക്ഷി- ഫെയ്ത്ത്ഫുളി യുആര്‍സ് എന്ന സിനിമയിലൂടെയാണ് അവന്തികയുടെ തുടക്കം. തുടര്‍ന്ന് തമിഴിലും തെലുങ്കിലും കന്നടയിലുമായി പത്തോളം സിനിമകള്‍ ചെയ്തു. പക്ഷെ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ആത്മസഖിയ്ക്ക് ശേഷം പ്രിയപ്പെട്ടവള്‍ എന്ന സീരിയലിലെ വേഷവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ തൂവല്‍സ്പര്‍ശം എന്ന സീരിയലില്‍ ശ്രയ നന്ദിനി ഐപിഎസ് എന്ന റോളിലാണ് അവന്തിക എത്തുന്നത്.

തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്.

സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്. ശേഷം ഇരുവരും തമ്മിൽ ഒന്നിക്കുന്നതും എല്ലാമാണ് പരമ്പരയിൽ പറയുന്നത്.

about thoovalsparsham

More in News

Trending

Recent

To Top