News
ആ സ്ത്രീ ഞാന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചു, അഭിമാനപ്രശ്നമായിരുന്നു എനിക്കത്; നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി
ആ സ്ത്രീ ഞാന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചു, അഭിമാനപ്രശ്നമായിരുന്നു എനിക്കത്; നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി
ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് നടി മിനിഷ ലാമ്പ. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തന്നെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. ഒരിക്കല്‍ മുംബൈയില്‍ താമസിക്കുമ്പോള്‍ തന്റെ വീട്ടുടമയായ സ്ത്രീ മോഷണക്കുറ്റം ആരോപിച്ചിട്ടുണ്ടെന്നാണ് ഒരു റേഡിയോ അഭിമുഖത്തില്‍ മിനിഷ തുറന്നു പറഞ്ഞത്.
‘ഞാന്‍ മുംബൈയിലേക്ക് വന്ന സമയത്ത് എന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല, ഒന്നിനും. അന്ന് ഞാനൊരു പിജിയിലായിരുന്നു താമസിച്ചിരുന്നത്. മാസം അയ്യായിരം രൂപയായിരുന്നു വാടക. അന്നൊരിക്കല്‍ പിജിയുടെ ഉടമയായ സ്ത്രീ ഞാന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചു. നീ എന്റെ മേശയില്‍ നിന്നും പണം മോഷ്ടിച്ചുവെന്നായിരുന്നു അവര്‍ പറഞ്ഞത്’ എന്നും മിനിഷ പറയുന്നു.
ഞാന്‍ മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞു. പിന്നാലെ രണ്ട് ദിവസം കഴിഞ്ഞതും ഞാന്‍ ആ പിജിയില്‍ നിന്നും വെക്കേറ്റ് ചെയ്തു. അഭിമാനപ്രശ്നമായിരുന്നു എനിക്കത്. എന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. ഞാന്‍ മാസം ഏഴായിരം രൂപ വാടകയുള്ളൊരു ഫ്ളാറ്റായിരുന്നു പിന്നീട് എടുത്തത്. വലിയ മുറിയായിരുന്നു അത്.
പക്ഷെ മറ്റൊന്നിനും പണമില്ലായിരുന്നുവെന്നും താരം പറയുന്നു. ബച്ച്ന ഹേ ഹസീനോ, ഹണീമുണ് െ്രെപവറ്റ് ലിമിറ്റഡ് തുടങ്ങിയ സിനിമകളിലൂടെയാണ് മിനിഷ ലാമ്പ ശ്രദ്ധ നേടുന്നത്. 2017 ല്‍ പുറത്തിറങ്ങിയ ഭൂമിയാണ് അവസാനമായി അഭിനയിച്ച സിനിമ.
