Malayalam
ഓവർ ഷോ കാണിച്ചപ്പോൾ ഉള്ള വീര്യം പോയി! ഇനി തലയൂരാനുള്ള നെട്ടോട്ടത്തിൽ… ഭാഗ്യലക്ഷ്മി വിജയ് പി നായരെ ഞെട്ടിച്ച ആ നീക്കം
ഓവർ ഷോ കാണിച്ചപ്പോൾ ഉള്ള വീര്യം പോയി! ഇനി തലയൂരാനുള്ള നെട്ടോട്ടത്തിൽ… ഭാഗ്യലക്ഷ്മി വിജയ് പി നായരെ ഞെട്ടിച്ച ആ നീക്കം
സ്ത്രീത്വത്തെ അപമാനിച്ച് അശ്ലീല വീഡിയോകള്‍ തന്റെ യൂ ടൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ കയ്യേറ്റം ചെയ്തത് വീണ്ടും കൊഴുക്കുന്നു സംഭവത്തിൽ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അതിനാല്‍ ഇവരുടെ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. ജാമ്യത്തിനായി ഭാഗ്യലക്ഷ്മി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. വിജയ് പി നായര്‍ പോലീസില്‍ പരാതി കൊടുത്തതോടെ ഭാഗ്യ ലക്ഷ്മിയും കൂട്ടരും ചാനലുകളിലൂടെ പൊട്ടിക്കരഞ്ഞ് അകത്തായാല്‍ അഭിമാനപൂര്‍വം ജയിലില്‍ പോകുമെന്നാണ് പറഞ്ഞത്.
മെന്‍ റൈറ്റ് സംഘടനയും പോലീസും സര്‍ക്കാരും കോടതിയില്‍ ഒന്നൊന്നര വെളിപ്പെടുത്തല്‍ നടത്തിയതോടെ ഇവരുടെ ജാമ്യം ദേ കിടക്കുന്നു. 12 മിനിറ്റ് വീഡിയോയില്‍ എല്ലാം വ്യക്തമാണെന്നാണ് മെന്‍ റൈറ്റ് വാദിച്ചത്. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവര്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തത്
കോടതിക്ക് മുന്നില്‍ സിനിമ മേഖലയിലെ പ്രമുഖയാണോ അല്ലയോ എന്ന ചോദ്യത്തിനല്ല മറിച്ച് കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് പരിഗണിക്കുന്നത് .സ്ത്രീത്വത്തിന്റെ പേരും പറഞ്ഞു അതിക്രമം നടത്താനോ നിയമം കയ്യിലെടുക്കാനോ അവകാശമില്ല എന്നത് ഓര്‍മിപ്പിക്കുകയാണ് കോടതി ചെയ്തത് .നിയമപരമായായിരുന്നു വിജയിക്കെതിരെ ഭാഗ്യലക്ഷ്മി നീങ്ങിയിരുന്നത് എങ്കില്‍ കേസ് മറ്റൊരു വിധത്തില്‍ നീങ്ങിയേനെ എന്നാണ് കണക്കാക്കപ്പെടുന്നത്
താമസ സ്ഥലത്ത് അതിക്രമിച്ചു കയറി, സാധനങ്ങള്‍ മോഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു തമ്പാനൂര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇവരുടെ പരാതിയില്‍ വിജയ്ക്കെതിരെയും കേസ് എടുത്തെങ്കിലും ഇയാള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വിജയ് നായര്‍ക്കെതിരെ പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു തങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം.
കേരളത്തിലും ലോകത്താകമാനവുമുള്ള എല്ലാ സ്ത്രീകള്‍ക്കും വിജയിയെ പോലുള്ള ഞരമ്പുരോഗികള്‍ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ തന്നെ ഇവരെ നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന വാദമാണ് ഭാഗ്യലക്ഷ്മി ഉയര്‍ത്തുന്നത് .കേരളത്തില്‍ കൂടുതല്‍ നിയമനിര്‍മ്മാണം വേണമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു .അക്രമണരീതിയാണ് ഭാഗ്യലക്ഷ്മി നടത്തിയതെന്ന് വാദിക്കുന്നവരോട് ഇവനെപ്പോലുള്ളവരോട് പിന്നെ എങ്ങനെ പെരുമാറണം എന്ന വാദവുമായി ഒട്ടനവധി പേരാണ് ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് എത്തിയത് .
