News
ഫ്രീക്കത്തി ലുക്കിൽ ലേഖ എംജി ശ്രീകുമാര്‍; “പ്രായത്തിനൊത്ത കോലം കെട്ടിയാൽ നന്നായിരുന്നു”; അസൂയമൂത്തുള്ള കമെന്റുകളുമായി മുന്നിൽ ഉള്ളത് സ്ത്രീകൾ തന്നെ; താരപത്നിയുടെ വൈറലാകുന്ന ഫോട്ടോ!
ഫ്രീക്കത്തി ലുക്കിൽ ലേഖ എംജി ശ്രീകുമാര്‍; “പ്രായത്തിനൊത്ത കോലം കെട്ടിയാൽ നന്നായിരുന്നു”; അസൂയമൂത്തുള്ള കമെന്റുകളുമായി മുന്നിൽ ഉള്ളത് സ്ത്രീകൾ തന്നെ; താരപത്നിയുടെ വൈറലാകുന്ന ഫോട്ടോ!
മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരകുടുംബമാണ് ഗായകന് എംജി ശ്രീകുമാറിന്റേത്. എംജിയെ പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനും കൈനിറയെ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തന്റെയും എംജിയുടേയും വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ലേഖയുടെ വീഡിയോകള്‍ക്ക് ലഭിക്കുന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആവുന്നത് ലേഖയുടെ പുത്തന്ചിത്രങ്ങളാണ്. ഉല്ലാസയാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങൾ ആണ് ലേഖ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത് . എന്നാൽ പതിവിലും വിപരീതമായി വലിയ നെഗറ്റിവ് കമെന്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. ടിപ്പിക്കൽ മലയാളികൾ നന്നായോ എന്നോർത്ത് സന്തോഷിക്കണ്ട, കണ്ണ് വെയ്ക്കാതിരിക്കാൻ ഒരു കമെന്റ് ഉണ്ട്..
“പ്രായത്തിനൊത്ത കോലം കെട്ടിയാൽ നന്നായിരുന്നു”, അതിശയിക്കേണ്ട വസ്തുത, ഈ കമെന്റ് വന്നിരിക്കുന്നത് ഒരു സ്ത്രീയുടെ അകൗണ്ടിൽ നിന്നുമാണ്.
അടുത്തിടെ, മകളെ കാണാന്‍ വേണ്ടി അമേരിക്കയിലേയ്ക്ക് പോയ ലേഖയുടെ ഫോട്ടോസും വൈറലായിരുന്നു. എംജി ഇല്ലാതെ ഒറ്റയ്ക്കാണ് യാത്ര. എയര്‍പോര്‍ട്ടില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് അമേരിക്കന്‍ യാത്ര വിശേഷങ്ങള്‍ ലേഖ ശ്രീകുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കയിലേയ്ക്ക് പോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അമ്മയെ കാണാന്‍ വേണ്ടി മകള്‍ കേരളത്തില്‍ എത്തിയിരുന്നു.
എയര്‍പോര്‍ട്ടില്‍ എംജിയ്ക്കൊപ്പമുളള ചിത്രത്തോടൊപ്പമാണ് ഒറ്റയ്ക്കുള്ള അമേരിക്കന്‍ യാത്രയെ കുറിച്ച് വാചാലയായത്. ‘കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം ഒരു വിമാനത്തില്‍ കയറി, ഒരുപാട് കാര്യങ്ങള്‍ മാറി, സാന്‍ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. അതേസമയം ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ട്’;ലേഖ കുറിച്ചു.
2000 ലാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. 14 വര്‍ഷത്തെ ലിവിങ് ടുഗദറിന് ശേഷമാണ് വിവാഹിതരാവുന്നത്. മാത്യക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. ജീവിതത്തില്‍ എപ്പോഴും എംജി ലേഖയും ഒന്നിച്ചാണ്. അന്നത്തെ പ്രണയം ഇന്നും അതുപോലെയുണ്ട്. നേരത്തെ നല്കിയ മറ്റൊരു അഭിമുഖത്തില്‍ ഇവരുടെ സ്നേഹത്തിന്റേയും അടുപ്പത്തിന്റേയും രഹസ്യം എംജി വെളിപ്പെടുത്തിയിരുന്നു.
‘ഇന്നുവരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ലെന്നും മുന്‍പ് ഒരിക്കല്‍ എംജി പറഞ്ഞിരുന്നു. കാരണവും അന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള് ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും’ എംജി അന്ന് പറഞ്ഞു.
about lekha
