Malayalam
മരക്കാർ മാർച്ചിലെത്തില്ല; റിലീസ് നീളുമെന്ന് റിപ്പോർട്ടുകൾ
മരക്കാർ മാർച്ചിലെത്തില്ല; റിലീസ് നീളുമെന്ന് റിപ്പോർട്ടുകൾ
ആരാധകരെ നിരാശരാക്കികൊണ്ട് ഒരു വാർത്ത പുറത്തുവരുകയാണ്. മരക്കാർ റിലീസ് വീണ്ടും നീളുമെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. മാര്‍ച്ച് 26 ന് മരക്കാർ തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മരക്കാർ ഓണത്തിനായിരിക്കും പ്രദർശനത്തിനെത്തുക.
മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ട് ഓണം റിലീസായി തിയേറ്ററുകളിലെത്തും.ഓഗസ്റ്റ് 12 ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. മാസ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ആറാട്ടിനായി ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. പുലിമുരുകന് ചിത്രത്തിന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടില്‍ നായിക. നെടുമുടി വേണു, സായ്കുമാര്, വിജയരാഘവന്, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.
