Malayalam
സൂരറൈ പോട്രിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും…, സൂര്യയുടെ വില്ലനായി എത്തുന്നത് ഈ യുവ മലയാള നടന്
സൂരറൈ പോട്രിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും…, സൂര്യയുടെ വില്ലനായി എത്തുന്നത് ഈ യുവ മലയാള നടന്
സൂരറൈ പോട്രിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍. ആക്ഷന്‍ പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചേക്കും എന്നും വിവരമുണ്ട്. പ്രോജക്ടിനായി അണിയറപ്രവര്‍ത്തകര്‍ നടനെ സമീപിച്ചുവെന്നും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
ദുല്‍ഖര്‍ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. നേരത്തെ പ്രഭാസ് നായകനാകുന്ന ‘പ്രൊജക്റ്റ് കെ’ എന്ന പുതിയ സിനിമയിലും ദുല്‍ഖര്‍ ഭാഗമാകും എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കഴിഞ്ഞ ദിവസം പ്രൊജക്റ്റ് കെ ഓഫീസ് ഉദ്ഘാടനത്തിന് ദുല്‍ഖറും ഭാഗമായിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചന്, നാഗ് അശ്വിന്, എന്നിവര്‍ക്കൊപ്പം നാനിയും പ്രശാന്ത് നീലും ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നത്.
നിലവില്‍ ‘സീതാരാമം’ എന്ന സിനിമയാണ് ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. 1965ല്‍ റാം എന്ന പട്ടാളക്കാരനും സീത എന്ന പെണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേര്‍ന്നാണ് നിര്‍മാണം. ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്.
