Malayalam
അധികാരത്തിന്റെ സിംഹാസനവും ചെങ്കോലും കയ്യിലില്ലെങ്കിലും അദ്ദേഹം രാജാവാണ്. സാധാരണക്കാരുടെ രാജാവ് ഒരേ ഒരു സുരേഷ് ഗോപി; കുറിപ്പുമായി അഞ്ചു പാര്‍വതി പ്രഭീഷ്
അധികാരത്തിന്റെ സിംഹാസനവും ചെങ്കോലും കയ്യിലില്ലെങ്കിലും അദ്ദേഹം രാജാവാണ്. സാധാരണക്കാരുടെ രാജാവ് ഒരേ ഒരു സുരേഷ് ഗോപി; കുറിപ്പുമായി അഞ്ചു പാര്‍വതി പ്രഭീഷ്
ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട് കിടപ്പാടം കൂടി ജപ്തി ഭീഷണിയിലായി ജീവിതം തന്നെ വഴിമുട്ടിയ കവളപ്പാറ പാതാറിലെ കൃഷ്ണന് കൈത്താങ്ങായി നടന് സുരേഷ് ഗോപി എത്തിയിരുന്നു. 3.5 ലക്ഷം അടച്ച് സുരേഷ് ഗോപി,കൃഷ്ണന് കിടപ്പാടം വീണ്ടെടുത്ത് കൊടുത്തു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഈ നല്ല മനസിനെ പ്രകീര്‍ത്തിച്ച് അഞ്ചു പാര്‍വതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഡൈബത്തിന്റെ നാട്ടിലെ കര്‍ഷകസ്നേഹികള്‍ ഇവിടെ കം ഓണ്‍. അങ്ങ് ഡല്‍ഹിയില്‍ കര്‍ഷകസമരം നടന്നപ്പോള്‍ ട്രാക്ടര്‍ ഉരുട്ടിയും ചപ്പാത്തി പരത്തിയും കര്‍ഷക സ്നേഹം കാണിച്ച ടീമുകള്‍ അറിഞ്ഞിരുന്നോ ദേ ഇബടെ കണ്മുന്നില് കവളപ്പാറയില്‍ മൂന്ന് കൊല്ലം മുമ്പുണ്ടായ ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വതും നഷ്ടമായ കര്‍ഷകരെ കുറിച്ച്? ടൂള്‍ കിറ്റ് നാടകം അര്‍മാദിച്ച് കളിച്ച ടീമുകള്‍ക്ക് അതിനൊക്കെ എവിടെ സമയം !
എന്നാല്‍ നാട്യങ്ങളില്ലാതെ, ഡോഗ് ഷോകളില്ലാതെ മനുഷ്യരെ മനസ്സിലാക്കാന്‍ കഴിയുന്ന ചിലര്‍ ഇവിടെ ഉണ്ടായിരുന്നു കേട്ടോ. നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം വരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം വിളിച്ച് കേപ്ടന്റെ ആളുകള്‍ അടച്ചാക്ഷേപിക്കുന്ന ദാറ്റ് സെയിം മാന്‍ തന്നെ വീണ്ടും രക്ഷകനായി അവതരിച്ചു ഒരു കര്‍ഷകനെയും അയാളുടെ കുടുംബത്തെയും കടക്കെണിയില്‍ നിന്നും രക്ഷിക്കുവാന്‍.
അതേ,മൂന്നു വര്‍ഷം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായി ജപ്തി ഭീഷണി നേരിട്ട കൃഷ്ണന് എന്ന കര്ഷകന് താങ്ങും തണലുമായി നിന്നത് അടിമ ഗോപിയെന്നും പിന്‍വാതിലില്‍ കൂടി രാജ്യസഭയില്‍ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും ചാണകമെന്നും ഒക്കെ നിങ്ങള്‍ വിളിക്കുന്ന ആ മനുഷ്യന് മാത്രം. മനോരമയിലൂടെ വാര്‍ത്ത അറിഞ്ഞ ശ്രീ.സുരേഷ് ഗോപി കൃഷ്ണന് എന്ന കര്‍ഷകന്റെ വായ്പാ കുടിശ്ശിക ആയ മൂന്നര ലക്ഷം രൂപ അടച്ചു.
സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റാണ് മൂന്നരലക്ഷം രൂപ നിലമ്പൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്.അതോടെ കൃഷ്ണനും കുടുംബത്തിനു മീതെ വെല്ലുവിളിയായി നിന്ന വീടിന്റെ ജപ്തി ഒഴിഞ്ഞു പോവുകയാണ്. സുരേഷ് ഗോപി മനുഷ്യത്വത്തിന് രാഷ്ട്രീയം ബാധകമല്ലെന്ന് ഒരോ പ്രവൃത്തിയിലൂടെയും പേര്‍ത്തും പേര്‍ത്തും തെളിയിച്ചുക്കൊണ്ടേയിരിക്കുന്ന ഒരേ ഒരു ജനസേവകന് ! നോവുന്ന മനുഷ്യര്‍ക്ക് സാന്ത്വനവും സമാശ്വാസവും സ്നേഹവും വാരിക്കോരിക്കൊടുക്കുന്ന ഒരു മനുഷ്യന്.
മാനവസേവ മാധവസേവയെന്ന ആപ്തവാക്യം ജീവിതത്തിന്റെ ഭാഗമാക്കിയ മനുഷ്യന് സഹജീവികളെ സ്നേഹിക്കാനേ കഴിയൂ. അതുകൊണ്ടാണ് നിങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രം നോക്കി മാറ്റിനിറുത്തിയാലും അദ്ദേഹം നിങ്ങളില്‍ നിന്നും മാറി നില്‍ക്കാത്തത്.
രാഷ്ട്രീയ പകപോക്കലില്‍ പിടഞ്ഞു വീണ ജീവനുകള്‍ വട്ടവടയിലായിരുന്നാലും പെരിയയിലായിരുന്നാലും ഉറ്റവരുടെ വേര്‍പാടില്‍ വെന്തെരിയുന്നവര്‍ക്ക് ഒരിറ്റു സാന്ത്വനം പകരാന്‍ അദ്ദേഹമെത്തിയിരിക്കും.
തൂങ്ങി നിന്നാടിയ കുരുന്നുകള്‍ വാളയാറിലാവട്ടെ വണ്ടിപ്പെരിയാറിലാവട്ടെ പുത്രദു:ഖത്തില്‍ നീറിപ്പിടയുന്നവരെ ചേര്‍ത്തണയ്ക്കാന്‍ അദ്ദേഹമുണ്ടാവും. ഡൈബത്തിന്റെ സ്വന്തം നാട്ടില്‍ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാല്‍ രക്ഷ തേടി ‘സാണകം ‘ സവിട്ടാന്‍ റെഡിയാവുന്ന പ്രബുദ്ധര്‍ക്ക് അന്നേരം ‘ സാണകം ‘ പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നത് സുരേഷ് ഗോപിക്ക് സമം സുരേഷ് ഗോപിയേ ഉള്ളുവെന്ന ബോധ്യം കൊണ്ടാണ്. അധികാരത്തിന്റെ സിംഹാസനവും ചെങ്കോലും കയ്യിലില്ലെങ്കിലും അദ്ദേഹം രാജാവാണ്. സാധാരണക്കാരുടെ രാജാവ് ഒരേ ഒരു സുരേഷ് ഗോപി.
