വിവാഹ വാര്‍ത്തകള്‍ നിഷേധിച്ചതിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്തതിനും പിന്നാലെ നരേഷും പവിത്രാ ലോകേഷും മൈസൂരുവിലെ ഹോട്ടലില്‍; ഇരുവരേയും ഒരുമിച്ച് കണ്ടതോടെ ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്റെ മൂന്നാമത്തെ ഭാര്യ
വിവാഹ വാര്‍ത്തകള്‍ നിഷേധിച്ചതിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്തതിനും പിന്നാലെ നരേഷും പവിത്രാ ലോകേഷും മൈസൂരുവിലെ ഹോട്ടലില്‍; ഇരുവരേയും ഒരുമിച്ച് കണ്ടതോടെ ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്റെ മൂന്നാമത്തെ ഭാര്യ
വിവാഹ വാര്‍ത്തകള്‍ നിഷേധിച്ചതിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്തതിനും പിന്നാലെ നരേഷും പവിത്രാ ലോകേഷും മൈസൂരുവിലെ ഹോട്ടലില്‍; ഇരുവരേയും ഒരുമിച്ച് കണ്ടതോടെ ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്റെ മൂന്നാമത്തെ ഭാര്യ
തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ സഹോദരനുമായ നരേഷിനെയും നടി പവിത്രാ ലോകേഷിനെയും ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്റെ ഭാര്യ രമ്യാ രഘുപതി. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് ഇരുവരേയും ഒരുമിച്ച് കണ്ടതോടെയാണ് സംഭവം. കാലില്‍ നിന്ന് ചെരുപ്പൂരി തല്ലാനായി എത്തിയ രമ്യയെ പൊലീസുകാര്‍ ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
മൈസൂരുവില്‍ നരേഷ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയപ്പോഴാണ് രമ്യ ഭര്‍ത്താവിനൊപ്പം പവിത്രയേയും കണ്ടത്. ഇതോടെ രമ്യ ദേഷ്യപ്പെടുകയും തല്ലാനായി ചെരുപ്പൂരുകയുമായിരുന്നു. രമ്യയെ പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നതിനിടയില്‍ നരേഷും പവിത്രയും റൂമില്‍ നിന്ന് ഇറങ്ങി ലിഫ്റ്റില്‍ കയറി.
ലിഫ്റ്റില്‍ കയറിയതിന് ശേഷം നരേഷ് രമ്യയെ നോക്കി വിസിലടിക്കുന്നതും പരിഹസിക്കുന്നതും വീഡിയോയിലുണ്ട്. നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. കന്നഡ നടന് മൈസൂര്‍ ലോകേഷിന്റെ മകളും നടന് ആദി ലോകേഷിന്റെ സഹോദരിയുമാണ് പവിത്ര. നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. കൂടാതെ താന്‍ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായാണ് രമ്യ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും നരേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചില മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പിന്തുടര്ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി പവിത്ര ലോകേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നടപടി ആവശ്യപ്പെട്ട് മൈസൂരുവിലെ വിവി പുരം പൊലീസിലാണ് ഇവര്‍ പരാതി നല്‍കിയത്. നരേഷും രമ്യ രഘുപതിയും തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അവര്‍ പറയുന്നു. തന്റെ മനസമാധാനം നശിപ്പിക്കുന്ന തരത്തില്‍ ചില മാധ്യമ പ്രതിനിധികള്‍ തന്നെ പിന്തുടരുന്നതായും അവര്‍ വ്യക്തമാക്കി.
അത്തരത്തിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും നടി ആവശ്യപ്പെട്ടു. പവിത്ര ലോകേഷ് നേരത്തെ സൈബര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. തന്റെ പേരില്‍ നിരവധി വ്യാജ അല്‍കൗണ്ടുകള്‍ വന്നിട്ടുണ്ടെന്നും സൈബര്‍ പൊലീസിന് നല്കിയ പരാതിയില്‍ ഉണ്ട്. വ്യാജ അകൗണ്ടുകള്‍ തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും നടി പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...