നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡ് നടന് വിദ്യുത് ജംവാള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അദ്ദേഹം തന്റെ ആരാധകന് നല്കിയ സര്‍െ്രെപസ് ആണ് വൈറലായി മാറിയിരിക്കുന്നത്. കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ഒരു തൊഴിലാളിയെ കാണാന്‍ അതിസാഹസികമായാണ് വിദ്യുത് എത്തിയത്.
കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നില്ക്കുന്ന താരം താഴെ താല്‍ക്കാലികമായി സജ്ജീകരിച്ച തട്ടില്‍ നിന്ന് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആരാധകനോട് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തന്റെ സിനിമകളേക്കുറിച്ചൊക്കെ ചോദിക്കുന്ന വിദ്യുത്, സംസാരത്തിനിടയില്‍ കയ്യില്‍ ഫോണുണ്ടോയെന്നും ഒരുമിച്ചൊരു ഫോട്ടോയെടുത്താലോ എന്നും ചോദിക്കുന്നു.
താഴേയ്ക്ക് ചാടരുതെന്ന് പറഞ്ഞുകൊണ്ട് ആരാധകന് ഫോണ്‍ കയ്യിലെടുക്കുമ്പോഴേയ്ക്കും ബാല്‍ക്കണി വഴി അതിസാഹസികമായി വിദ്യുത് താഴെയെത്തിയിരുന്നു. ആരാധിക്കുന്ന നടനെ തൊട്ടടുത്ത് കണ്ട സന്തോഷത്തില്‍ നില്ക്കുന്ന യുവാവിന്റെ കയ്യില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട് താരം.
വിദ്യുതിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന വീഡിയോക്ക്് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്വര്‍ണ ഹൃദയമുള്ളയാള്‍ എന്നെല്ലാമാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നത്. ‘ഖുദാ ഹാഫിസ് ചാപ്റ്റര്‍ 2 അ?ഗ്നിപരീക്ഷ’യാണ് വിദ്യുത് ജംവാളിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈ മാസം എട്ടിനാണ് അഗ്നിപരീക്ഷ തിയേറ്ററുകളിലെത്തുന്നത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...