Connect with us

‘നിങ്ങളുടെ ബഹുമാനം സൂക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’; മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മക്കെതിരായ വിമര്‍ശനത്തില്‍ സുപ്രീം കോടതിയെ കുറ്റപ്പെടുത്തി ബോളിവുഡ് നടന്‍ അനുപം ഖേര്‍

News

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയുള്ള അപകീര്‍ത്തി പരാമര്‍ശത്തില്‍ മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മക്കെതിരായ വിമര്‍ശനത്തില്‍ സുപ്രീം കോടതിയെ പരോക്ഷമായി കുറ്റപ്പെടുത്തി ബോളിവുഡ് നടന്‍ അനുപം ഖേര്‍. ‘ബഹുമാനപ്പെട്ട കോടതി, നിങ്ങളുടെ ബഹുമാനം സൂക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’ എന്നാണ് നടന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ നടനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്താണ് ട്വീറ്റുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയുള്ള അപകീര്‍ത്തി പരാമര്‍ശത്തില്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമായിരുന്നു സുപ്രീംകോടതി നിരീക്ഷണം. പരാമര്‍ശത്തിന് പിന്നാലെ രാജ്യത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് നുപുര്‍ ശര്‍മ്മ മാത്രമാണ് ഉത്തരവാദിയെന്നും കോടതി വിമര്‍ശിച്ചു.

നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുര്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം. രാജ്യത്തിപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് ഈ സ്ത്രീ മാത്രമാണ് ഉത്തരവാദി.

ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന് നുപുര്‍ ശര്‍മ്മയുടെ വാക്കുകളാണ് ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തി. പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനിന്ദര്‍ സിങ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു.

More in News

Trending

Recent

To Top