Malayalam
‘അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്’…, പാചക വിദഗ്ദന് സുരേഷ് പിള്ള മലയാള സിനിമയിലേയ്ക്ക്; ആശംസകളുമായി ആരാധകര്‍
‘അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്’…, പാചക വിദഗ്ദന് സുരേഷ് പിള്ള മലയാള സിനിമയിലേയ്ക്ക്; ആശംസകളുമായി ആരാധകര്‍
ലോകപ്രശസ്ത പാചക വിദഗ്ദന് സുരേഷ് പിള്ള മലയാള സിനിമയിലേയ്ക്ക്. നവാഗതനായ ശ്രീ അനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടെന്ന വിവരം സുരേഷ് പിള്ള തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്. നവാഗതനായ ശ്രീ അനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന, പ്രിയ നടന് ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന അനുപ് മോഹന്‍ നിര്‍മ്മിക്കുന്ന ‘ചീന ട്രോഫി’ എന്ന സിനിമയില്‍ ഒരു വേഷം ചെയ്യുന്നു. പ്രിയ സ്നേഹിതരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും പ്രതിക്ഷിച്ചുകൊണ്ട് എന്ന് സുരേഷ് പിള്ള കുറിച്ചു. കുറിപ്പിനൊപ്പം ചിത്രത്തിന്റെ പൂജ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
സുരേഷ് പിള്ള വീട്ടിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് സെക്യൂരിറ്റി ജോലിക്കാരനായാണ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് വിവിധ ഹോട്ടലുകളില്‍ ഷെഫായി കരിയറില്‍ മുന്നോട്ട് പോയ അദ്ദേഹം ഇന്ന് ലോകമെമ്പാടുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പാചക വിദഗ്ധനാണ്.
സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് ഷെഫ് സുരേഷ് പിള്ള. നാവില്‍ കൊതിയൂറുന്ന അദ്ദേഹത്തിന്റെ ഫിഷ് നിര്‍വാണ അടക്കമുള്ള വിഭവങ്ങള്‍ക്ക് ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും വരെ ആരാധകരായുണ്ട്.
