Malayalam
ഒരെണ്ണത്തിനെ സിനിമാ മേഖലയില്‍ വിശ്വസിക്കാനാവില്ല. എല്ലാം നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്ന നടിമാരാണ്; വിജയ് ബാബുവിനെതിരെയുള്ള ആരോപണം പണത്തിന് വേണ്ടി; തുറന്ന് പറഞ്ഞ് നിര്‍മാതാവ്
ഒരെണ്ണത്തിനെ സിനിമാ മേഖലയില്‍ വിശ്വസിക്കാനാവില്ല. എല്ലാം നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്ന നടിമാരാണ്; വിജയ് ബാബുവിനെതിരെയുള്ള ആരോപണം പണത്തിന് വേണ്ടി; തുറന്ന് പറഞ്ഞ് നിര്‍മാതാവ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയ് ബാബുവിനെതിരായുള്ള ബലാത്സംഗ പരാതിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ഇപ്പോഴിതാ യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ചന്ദ്രകുമാര്‍. തട്ടിപ്പ് കേസാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ഒരു കാര്യവുമില്ല. പണത്തിന് വേണ്ടിയാണ് പരാതിക്കാരി ഇത്തരമൊരു പരാതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ലെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.
അതേസമയം കേസില്‍ വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. നേരത്തെ നടിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ വിജയ് ബാബു ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. വിജയ് ബാബു ആരെങ്കിലും ആയിക്കോട്ടെ, എന്റെയടുത്ത് അദ്ദേഹം എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കിയാല്‍ മതിയല്ലോ? എന്നെ കുറിച്ച് കുറ്റങ്ങള്‍ പറയുന്നവര്‍ ധാരാളമില്ലേ. അവര്‍ പുറത്ത് എന്തൊക്കെ പറയുന്നുണ്ടാവും. അവര്‍ക്ക് മനസ്സിന് സന്തോഷം കിട്ടുന്നത് കൊണ്ടായിരിക്കും.
പക്ഷേ ഈ പറയുന്നവര്‍ക്ക് സ്വന്തം കുടുംബത്തില്‍ തന്നെ പണി കിട്ടുമ്പോള്‍ ആ സന്തോഷമൊക്കെ പോവും. വണ്ടിയോടിക്കുമ്പോള്‍ ഒന്ന് കണ്ണടച്ചാല്‍ മതി ആ സന്തോഷമൊക്കെ നഷ്ടമാവാന്‍. ഒരാള്‍ക്കിട്ട് പാരവെച്ച് അങ്ങനെ നോക്കുമ്പോള്‍, ഇയാള്‍ക്ക് തിരിച്ചും എന്നെങ്കിലുമൊരു പണി കിട്ടുമെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെ കുറിച്ച് ഞാന്‍ ഈ ഘട്ടത്തില്‍ പറയുന്നില്ല. അത് ശരിയല്ല. കാരണം പുള്ളി ആകെ തകര്‍ന്ന് നില്‍ക്കുകയാണ്. വിജയ് ബാബുവിന്റെ കാര്യത്തില്‍ പരാതിക്കാരിക്ക് തെറ്റുപറ്റിയിട്ടുണ്ട്. ആദ്യത്തെ ദിവസം തന്നെ അതിജീവിത പരാതി കൊടുക്കണമായിരുന്നു.
അത് പത്തിരുപത് ദിവസം കഴിഞ്ഞ് കൊടുത്തത് കൊണ്ട് കാര്യമില്ല. എന്തിനാണ് അത്രയും ദിവസങ്ങള്‍ നീട്ടിവെച്ചത്. സാമ്പത്തിക ഇടപാടിനോ, സാമ്പത്തിക നേട്ടത്തിനോ ആയി ആ യുവതി വിജയ് ബാബുവിനെ പേര് ഇപ്പോള്‍ എടുത്തിടേണ്ടായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ തന്നെ ഒരു കേസ് ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇതും കൂടി വരുന്നതെന്ന് ചന്ദ്രകുമാര്‍ പറയുന്നു. ഈ നടിയും സംഭവത്തില്‍ കുറ്റക്കാരിയാണ്. അവരെന്തിനാണ് വിജയ് ബാബുവിനെ വിളിക്കുന്നതും മെസേജ് അയക്കുന്നതും. എല്ലാം പൈസയ്ക്ക് വേണ്ടിയാണ്. തട്ടിപ്പ് പരിപാടിയാണ്. നമ്മളെ സിനിമയില്‍ നമുക്ക് ഇഷ്ടമുള്ളവരെയല്ലേ നായികയാക്കുക.
അതില്‍ വേറെ ആള്‍ക്കാര്‍ക്ക് എന്ത് പറയാനാണ്. സംവിധായകനാണ് എല്ലാം തീരുമാനിക്കുക. നിര്‍മാതാവാണെങ്കില്‍ ഷൂട്ടിംഗിന് വേണ്ട കാര്യങ്ങള്‍ എത്തിച്ച് കൊടുക്കുക എന്നതാണ്. ഒരെണ്ണത്തിനെ സിനിമാ മേഖലയില്‍ വിശ്വസിക്കാനാവില്ല. എല്ലാം നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്ന നടിമാരാണ്. എന്റെ കൂടെ നൂറ് കോടിയുള്ള ഒരു മുതലാളിയുണ്ടെങ്കില്‍, എന്റെ കുറ്റവും പറഞ്ഞ് അയാളുടെ അടുത്തേക്ക് ഇടിച്ച് കയറി, അയാളുടെ പൈസയും അടിച്ച് മാറ്റുന്ന ആളുകളാണ് ഇവര്‍.
പുരുഷന്മാര്‍ ശരിക്കുമൊന്ന് പേടിക്കണം. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊന്നും പോകരുത്. നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പലതും നമ്മളെ പറ്റി വരും. െ്രെകം മാസികയില്‍ എന്നെ പറ്റി മോശമായി ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു. എന്റെ സുഹൃത്തായ ഒരു പോലീസുകാരനെ വിളിച്ചാണ് ഈ ആര്‍ട്ടിക്കിള്‍ എഴുതാനായി കൂടെ നിന്നവന്‍ കാര്യം പറഞ്ഞത്. നിങ്ങളുടെ കൂട്ടുകാരന്റെ എല്ലാം വിവരങ്ങളും വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. അവര്‍ക്ക് അതൊരു മനസ്സുഖമായിരിക്കും. എന്നാല്‍ ഞാന്‍ നീറിയ നീറ്റല്‍ ചെറുതല്ല. സിംഹാസനം നിര്‍മിച്ചത് ആ ചിരിയും വെച്ചാണ്. ഇത്തരക്കാര്‍ക്കൊക്കെ ദൈവം തന്നെ ശിക്ഷ കൊടുത്തോളുമെന്നാണ് വിശ്വസിക്കുന്നതെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.
അതേസമയം പിന്നാലെ വിജയ് ബാബുവിനെ മറൈന്‍ െ്രെഡവിലെ ഫഌറ്റിലെത്തിച്ച് തെളിവെടുത്തു. വൈകീട്ടാണ് വിജയ് ബാബു ഫഌറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അടുത്ത ദിവസം തന്നെ വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുന്നുണ്ട്. സുപ്രീം കോടതിയിലാണ് അപ്പീല്‍. ഈ ഘട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ സുപ്രീം കോടതിക്ക് മുന്നില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് വിജയ് ബാബുവിനെ മറൈന്‍ െ്രെഡവിലെ ഫഌറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കടവന്ത്രയിലെ ഫഌറ്റിലെത്തിച്ചും നേരത്തെ തെളിവെടുത്തിരുന്നു. പീഡനം നടന്ന ദിവസം ഫഌറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.
