Connect with us

ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ല പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യം ദിലീപ് ഹൈക്കോടതിയിൽ !

News

ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ല പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യം ദിലീപ് ഹൈക്കോടതിയിൽ !

ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ല പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യം ദിലീപ് ഹൈക്കോടതിയിൽ !

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞ് ദിലീപ്.മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്നാണ് ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞത്.

കേസിലെ നിർണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പരിശോധന വേണമെന്നതായിരുന്നു ക്രൈംബ്രാഞ്ച് ഹർജി. സംസ്ഥാന ഫോറൻസിക് ലാബിൽ ദൃശ്യങ്ങൾ പരിശോധിക്കണമെന്നതായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്.എന്നാൽ ദൃശ്യങ്ങൾ ഒരിക്കൽ പരിശോധിച്ചതാണെന്നും വിചാരണ നീട്ടികൊണ്ടുപോകനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നുമാണ് ഹർജയിൽ കക്ഷി ചേർന്ന എട്ടാം പ്രതി ദിലീപ് വാദിച്ചത്.

മെമ്മറി കാർഡ് സംസ്ഥാന ലാബിൽ പരിശോധിക്കുന്നതിൽ വിശ്വാസമില്ലെന്നും ചണ്ഡീഗഡിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നും ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.തുടക്കത്തിൽ ഇതിനെ എതിർത്ത പ്രോസിക്യൂഷൻ പിന്നീട് കേന്ദ്രലാബിൽ പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്.

മെമ്മറി കാർഡിന്റെ മിറർ ഇമേജ് ഫോറൻസിക് ലാബിൽ ഉണ്ടെന്നും അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ അത് പരിശോധിച്ചാൽ മതിയെന്നുമെന്നുമാണ് ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞത്.മെമ്മറി കാർഡിലും പെൻഡ്രൈവിലുമുള്ള ഇമേജുകൾ ഒന്നാണ്. മെമ്മറി കാർഡിന്റെ മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അക്കാര്യം അറിയാൻ സാധിക്കും. വേണമെങ്കിൽ സാക്ഷിയെ ഒന്നുകൂടി വിസ്തരിക്കേണ്ട ആവശ്യമേയുള്ളൂവെന്നും ദിലീപ് കോടതിയിൽ ദിലീപ് പറഞ്ഞു.

മാത്രമല്ല മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നടി സ്ഥിരീകരിച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. നേരത്തേ വാദത്തിനിടെ ഹൈക്കോടതി സിംഗിൾ ബെഞ്ച് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറൻസിക് ലാബ് അസി.ഡയറക്ടർ ദീപയിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. ദൃശ്യങ്ങളുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും ദൃശ്യങ്ങൾ ആരോ കണ്ടിരിക്കാൻ സാധ്യത ഉണ്ടെന്ന ആശങ്കയുമാണ് അവർ കോടതിയെ അറിയിച്ചത്.അതേസമയം വീഡിയോയുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടില്ലെന്നും അതിനാൽ ദൃശ്യങ്ങൾ കോപ്പി ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വീണ്ടും പരിശോധന നടത്തുന്നത് വിചാരണ വൈകിപ്പിക്കാൻ കാരണമാകുമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.

പിന്നാലെയാണ് ഇപ്പോൾ പരിശോധനയെ എതിർത്ത് രംഗത്തെത്തിയത്.അതേസമയം മെമ്മറി കാർഡ് പരിശോധന എന്തുകൊണ്ടാണ് ദിലീപ് എതിർക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഹാഷ് വാല്യുവിൽ എന്തുകൊണ്ട് മാറ്റം ഉണ്ടായെന്ന കാര്യം പരിശോധിക്കേണ്ടതില്ലേയെന്ന് കോടതി ചോദിച്ചു.മെമ്മറി കാർഡ് പരിശോധിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘമല്ലേ നിലപാട് എടുകേണ്ടതെന്നും കോടതി ചോദിച്ചു. തുടരന്വേഷണത്തിന്റെ കൈകൾ കെട്ടാൻ ശ്രമിക്കുന്നതെന്തിനെന്നും പ്രതിഭാഗത്തോട് ചോദിച്ചു. ഹർജിയിൽ ഇന്നും വാദം തുടരുകായണ്‌ .

അതിനിടെ അന്വേഷണ സംഘത്തിന് തിരിച്ചടിയായി നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി തള്ളി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ തനിക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ വാദം. അതേസമയം തുടരന്വേഷണത്തിൽ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും വിചാരണ കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു.

More in News

Trending

Recent

To Top