Connect with us

ഡബ്ലുസിസിയുടെയടക്കം വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ‘അമ്മ’ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിജയ് ബാബുവിന്റെ വീഡിയോയില്‍ മാസ് ബിജിഎമ്മും കയറ്റി പോസ്റ്റ് ചെയ്ത ‘അമ്മ’ സംഘടന

Malayalam

രണ്ട് ദിവസം മുമ്പാണ് താരസംഘടനയായ ‘അമ്മ’യുടെ നറല്‍ ബോഡി യോഗം നടന്നത്. ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവും യോഗത്തില്‍ പങ്കെടുത്തിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഡബ്ലുസിസിയുടെ വിമര്‍ശനത്തിന് പിന്നാലെ പല താരങ്ങളും വിമര്‍ശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ ‘അമ്മ’ സംഘടനയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയാണ് വൈറലാകുന്നത്. ഒപ്പം വിമര്‍ശനവും റ്റേു വാങ്ങുന്നത്.

‘അമ്മ’ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിജയ് ബാബുവിന്റെ വിഷ്വല്‍സ് മാത്രം ഉള്‍പ്പെടുത്തി മാസ് ബിജിഎമ്മും കയറ്റിയാണ് വീഡിയോ പുറത്തെത്തിയിരിക്കുന്നത്. നേരത്തെ വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിച്ചിരുന്നു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ0ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു.

എന്നാല്‍ ഈ പ്രസ്താവനയ്‌ക്കെതിരെ അമ്മ അംഗവും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേശ് കുമാര്‍ രംഗത്തെത്തിയിരുന്നു. ‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കി. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ.

അമ്മ ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയില്‍ നിന്ന് രാജി വെക്കും. മറ്റ് ക്ലബ്ബുകളില്‍ ചീട്ടുകളിയും ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’ ക്ലബ്ബ് പരാമര്‍ശത്തില്‍ മേഹന്‍ലാലിന് കത്തെഴുതുമെന്നും ഗണേശ് പ്രതികരിച്ചിരുന്നു.

More in Malayalam

Trending

Recent

To Top