ഗോള്‍ഡന്‍ നിറമുള്ള ലെഹങ്കയിൽ അതീവ സുന്ദരിയായി എലീന , കറുപ്പും ഗ്രേ നിറങ്ങളിലുള്ള വേഷത്തിൽ രോഹിത്ത്; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്.. ഏറ്റെടുത്ത് ആരാധകർ
അവതാരകയും അഭിനേത്രിയും ബിഗ് ബോസ് താരവുമായ എലീന പടിക്കലിൻെറയും രോഹിത്തിന്റെയും
വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗോള്‍ഡന്‍ നിറമുള്ള ലെഹങ്ക ആയിരുന്നു ചടങ്ങില്‍ എലീന ധരിച്ചത്. കറുപ്പും ഗ്രേ നിറങ്ങളിലുള്ള വേഷത്തിലാണ് രോഹിത്ത് എത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ തന്നെയായിരിക്കും വിവാഹമെന്നും അറിയുന്നു.
നിശ്ചയത്തിന് ധരിച്ച എലീനയുടെ വസ്ത്രത്തിന്റെ പ്രത്യേകത കൂടി ശ്രദ്ധേയമാവുകയാണ്. സമീറ ഷൈജു തനൂസ് കൊല്ലം ആണ് എലീനയുടെ സ്പെഷ്യല്‍ ഡേയെ കളർഫുളാക്കി മാറ്റിയത്. ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ആണ് എലീന വിവാഹനിശ്ചയത്തിന് ധരിച്ചത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂര്‍ സമയം കൊണ്ട് തുന്നി എടുത്തതാണിത്. നെറ്റ് ലെഹങ്കയില്‍ സര്‍വോസ്ക്കി സ്റ്റോണുകള്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പതിനായരകണക്കിനു രൂപ വിലമതിക്കുന്ന സര്‍വോസ്ക്കി സ്റ്റോണുകള്‍, സര്‍വോസ്ക്കി ബീഡ്സുമാണ് ഈ ഡ്രസ്സിന്റെ പ്രധാന ആകര്‍ഷണം.
ബിഗ് ബോസ് ഷോ യില്‍ നിന്നുമാണ് തനിക്കൊരു പ്രണയമുണ്ടെന്ന് എലീന പുറംലോകത്തോട് പറയുന്നത്. അന്ന് മുതല്‍ എലീനയുടെ കാമുകന് രോഹിത്തിനെ കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍ എഞ്ചിനീയറാണെങ്കിലും രോഹിത്ത് ഇപ്പോൾ ബിസിനസില്‍ സജീവമാണ്. കോഴിക്കോടാണ് സ്വദേശം
