Uncategorized
ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചിരുന്നത് പഞ്ചാഗം നോക്കി; ചോക്ലേറ്റ് ബോയിയില്‍ നിന്ന് നിങ്ങള്‍ എന്നാണ് വാട്സപ്പ് അമ്മാവനായി മാറിയതെന്ന് സോഷ്യല്‍ മീഡിയ
ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചിരുന്നത് പഞ്ചാഗം നോക്കി; ചോക്ലേറ്റ് ബോയിയില്‍ നിന്ന് നിങ്ങള്‍ എന്നാണ് വാട്സപ്പ് അമ്മാവനായി മാറിയതെന്ന് സോഷ്യല്‍ മീഡിയ
ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചത് പഞ്ചാംഗം നോക്കിയാണ് എന്ന് നടന്‍ മാധവന്‍. ‘റോക്കട്രി ദ നമ്പി എഫക്റ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു മാധവന്റെ പരാമര്‍ശം. സോളിഡ്, ലിക്വിഡ്, ക്രയോജെനിക് എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഉപയോഗിച്ചാണ് വിദേശ രാജ്യങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. ഇതുപയോഗിച്ച് റോക്കറ്റ് നേരെ ചൊവ്വയില്‍ പോയി ഒരു വര്‍ഷം ഭ്രമണപഥത്തില്‍ ചുറ്റും.
എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള റോക്കറ്റിന് അത്ര ഉയരത്തില്‍ പോകാന്‍ കഴിയില്ലെന്നും, അതിനാല്‍ പഞ്ചാഗം നോക്കിയാണ് ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചത് എന്നും മാധവന്‍ പറഞ്ഞു. സൂര്യന്‍ എവിടെയാണ്, ഗ്രഹങ്ങള്‍, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം എത്ര തുടങ്ങിയ കാര്യങ്ങള്‍ പഞ്ചാംഗത്തിലുണ്ട്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഇതെല്ലാം കണക്ക് കൂട്ടി വെച്ചിട്ടുണ്ട്.
ഈ വിവരങ്ങള്‍ ഉപയോഗിച്ച് 2014ല്‍ കൃത്യമായ മൈക്രോസെക്കന്‍ഡില്‍ വിക്ഷേപണം നടത്താന് നമുക്കായി. നമ്മുടെ റോക്കറ്റ് ഭൂമിയെ ചുറ്റി, ചന്ദ്രനെ ചുറ്റി, വ്യാഴത്തിന്റെ ഉപഗ്രഹത്തെ ചുറ്റി അങ്ങനെ പലയിടത്ത് നിന്നുമുള്ള ഗുരുത്വാകര്‍ഷണത്തെ ഉപയോഗിച്ച് ചൊവ്വയിലെത്തുകയായിരുന്നു,’ എന്നാണ് വീഡിയോയില്‍ മാധവന്‍ പറയുന്നത്.
മാധവന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരത്തിന് എതിരെ വലിയ ട്രോളുകളാണ് എത്തുന്നത്. ചോക്ലേറ്റ് ബോയിയില്‍ നിന്ന് നിങ്ങള്‍ എന്നാണ് വാട്സപ്പ് അമ്മാവനായി മാറിയത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ‘റോക്കട്രി ദ നമ്പി എഫക്റ്റ്’ റിലീസിന് ഒരുങ്ങുകയാണ്.നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് റോക്കട്രി ദ നമ്പി എഫക്റ്റ് . ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
