Malayalam
35 വനവാസി കുടുംബങ്ങള്‍ കഴിയുന്നത് ചോര്‍ന്നൊലിച്ച്; പ്രശ്‌നം താത്കാലികമായി പരിഹരിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് സുരേഷ് ഗോപി
35 വനവാസി കുടുംബങ്ങള്‍ കഴിയുന്നത് ചോര്‍ന്നൊലിച്ച്; പ്രശ്‌നം താത്കാലികമായി പരിഹരിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് സുരേഷ് ഗോപി
നടനായും രാഷ്ട്രീയപ്രവര്‍ത്തകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാ. താരമാണ് സുരേഷ് ഗോപി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കല്‍പ്പറ്റയിലെ വനവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കകുയാണ് ബിജെപി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി.
കല്‍പ്പറ്റ മുട്ടിലിലെ 35 വനവാസി കുടുംബങ്ങളാണ് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ താമസിക്കുന്നത്. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് വീടുകളിലെ ചോര്‍ച്ച താത്കാലികമായി പരിഹരിക്കുന്നതിനുള്ള ടാര്‍പോളിനുകള്‍ കല്‍പ്പറ്റയിലെത്തി.
ടാര്‍പോളിനുകള്‍ ഉപയോഗിച്ച് വീട് മേഞ്ഞാല്‍ ചോര്‍ച്ചയ്ക്ക് താത്കാലിക പരിഹാരം കാണാം. ബിജെപി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേഷ് ഗോപിയോട് ഇക്കാര്യം അവതരിപ്പിച്ചിരുന്നു. അടുത്തിടെ കല്‍പ്പറ്റയില്‍ എത്തിയ സുരേഷ് ഗോപി ഈ വനവാസി കോളനിയും സന്ദര്‍ശിച്ചിരുന്നു.
സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി അംഗം രഞ്ജിത്ത് കാര്‍ത്തികേയന്‍ ആണ് ടാര്‍പോളിനുകള്‍ നല്‍കിയത്. കഴിഞ്ഞ ദിവസമായിരുന്നു ടാര്‍പോളിന്‍ വേണമെന്ന് സുബീഷ് ഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ 35 കുടുംബങ്ങള്‍ക്ക് ആവശ്യമായ ടാര്‍പോളിന്‍ കല്‍പ്പറ്റയിലെത്തി.
18 മണിക്കൂറിനുള്ളില്‍ കോട്ടയത്തു നിന്നും കേരള റോഡ് സര്‍വീസിന്റെ സിറാജ് ടാര്‍പോളിനുകള്‍ കല്‍പ്പറ്റയില്‍ എത്തിച്ചു നല്‍കിയത്. നാളെയും മറ്റന്നാളുമായി ബിജെപി പ്രവര്‍ത്തകര്‍ ഈ ടാര്‍പോളിനുകള്‍ ഉപയോഗിച്ച് വനവാസി കുടിലുകള്‍ മേഞ്ഞു കൊടുക്കും എന്നാണ് വിവരം.
