Malayalam
ലളിതം സുന്ദരം ടീമിനൊപ്പമുളള ഒരു അടിപൊളി ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍
ലളിതം സുന്ദരം ടീമിനൊപ്പമുളള ഒരു അടിപൊളി ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ലളിതം സുന്ദരം സിനിമയുടെതായി നടി പങ്കുവെച്ച ഒരു ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു, ഇതാണ് ഞങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫോട്ടോയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ബിജു മേനോന്, തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി, അനുമോഹന്‍, സൈജു കുറുപ്പ്, ദീപ്തി സതി, സിനിമയിലെ ബാലതാരങ്ങള്‍ എന്നിവരാണുളളത്. സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണ് ലളിതം സുന്ദരം. പ്രമോദ് മോഹന്‍ തിരക്കഥ എഴുതിയ ചിത്രത്തിന് പി സുകുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാല്‍ ചിത്രത്തിന് സംഗീതം നല്കുന്നു. ദിലീഷ് പോത്തന്, സെറീന വഹാബ് തുടങ്ങിയവരാണ് ലളിതം സുന്ദരത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ നടിയാണ് മഞ്ജു വാരിയർ. വ്യത്യസ്തരം കഥാപാത്രങ്ങളും ചിത്രങ്ങളും ചെയ്തുകൊണ്ടാണ് മുന്നേറികൊണ്ടിരിക്കുകയാണ് നടി ഇപ്പോൾ. അതേസമയം 2019ല്‍ പുറത്തിറങ്ങിയ പ്രതി പൂവന് കോഴിയാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആ വര്‍ഷം തന്നെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രങ്ങളായ ലൂസിഫറും, അസുരനും മഞ്ജുവിന് ലഭിച്ചു. നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് ലളിതം സുന്ദരം. മഞ്ജുവിന്റെ സഹോദരന് മധുവാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് വീണ്ടും ആരംഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം.
