News
ഭര്‍ത്താവ് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ അമൃതയുടെ അരങ്ങേറ്റം; അമൃതയ്ക്ക് ഗോപി സുന്ദറിനോടൊപ്പമുളള ഒരു ചിത്രം പോലും പങ്കുവെയ്ക്കാന്‍ പറ്റുന്നില്ല; അവസാനം അമൃത തോൽവി സമ്മതിച്ചോ?!
ഭര്‍ത്താവ് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ അമൃതയുടെ അരങ്ങേറ്റം; അമൃതയ്ക്ക് ഗോപി സുന്ദറിനോടൊപ്പമുളള ഒരു ചിത്രം പോലും പങ്കുവെയ്ക്കാന്‍ പറ്റുന്നില്ല; അവസാനം അമൃത തോൽവി സമ്മതിച്ചോ?!
സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറെ ചർച്ചയായ ബന്ധമാണ് താരദമ്പതികളാണ് ഗോപിസുന്ദറിന്റെയും അമൃത സുരേഷിന്റെയും. ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഇനിയുള്ള യാത്ര ഒരുമിച്ചാണെന്ന് വെളിപ്പെടുത്തി രംഗത്തുവന്നത്.
തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് കാര്യം പിടികിട്ടിയില്ലായിരുന്നു. പിന്നീട് സഹോദരി അഭിരാമി സുരേഷ് ആശംസയുമായി എത്തിയതോടെയാണ് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. പുതിയ ജീവിതത്തിന് ആശംസയെക്കാളും വിമര്‍ശനമായിരുന്നു താരങ്ങള്‍ക്ക് കേള്‍ക്കേണ്ട വന്നത്. എന്നാല്‍ ഇതൊന്നും ഈ താരജോഡികളെ ബാധിക്കുന്നില്ല എന്ന് വേണം വിലയിരുത്താൻ.
തങ്ങള്‍ക്ക് നേരെ ഉയരുന്ന പല വിമര്‍ശനങ്ങളോടും അമൃതയും ഗോപി സുന്ദറും പ്രതികരിക്കാറില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ കമന്റുകള്‍ പരിധിവിടുമ്പോള്‍ പ്രതികരിച്ച് താരങ്ങള്‍ രംഗത്ത് എത്താറുണ്ട്. പലപ്പോഴും ട്രോള്‍ രൂപത്തിലാണ് മറുപടി നല്‍കാറുള്ളത്.
ജീവിത്തില്‍ ഒരുമിച്ച വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി സൈബർ അറ്റാക്ക് ഇരുവര്‍ക്കു നേരിടേണ്ടി വന്നു . തുടക്കത്തില്‍ അമൃതയോ ഗോപി സുന്ദറേ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇത് കടുത്തപ്പോള്‍ പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി കൊടുക്കുകയായിരുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തില്‍ അഭിപ്രായം പറയുകയും വിലയിരുത്തുകയു ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ പുട്ടും മുട്ടക്കറിയു സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്.
ഇപ്പോഴിത തന്റെ ഫേസ്ബുക്ക് കമന്റ് ബോക്‌സ് മ്യൂട്ട് ചെയ്തിരിക്കകയാണ് അമൃത. കഴിഞ്ഞ ദിവസം ഗോപി സുന്ദറിനോടൊപ്പമുള്ള റെക്കോര്‍ഡിംഗ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. രൂക്ഷ വിമര്‍ശനമായിരുന്നു ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് കമന്റ് ബോകസ് മ്യൂട്ട് ചെയ്തത്. ഇതേ ചിത്രം ഗോപി സുന്ദറും സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു.
ടോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അമൃത. ഭര്‍ത്താവ് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ തന്നെയാണ് അരങ്ങേറ്റം. നെറുകില്‍ സിന്ദൂരം ചാര്‍ത്തി കൊണ്ടാണ് അമൃത റെക്കോഡിംഗിന് പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയി വൈറലാണ്.
വിവാഹത്തിന് ശേഷം ഇരുവരും ലൈവ് മ്യൂസിക്കല്‍ ഷോയി ഒന്നിച്ചെത്തിയിരുന്നു. പരിപാടി വന്‍ വിജയമായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് ഇരുവരും ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തുകയും ചെയ്തു. അമൃതയും ഗോപി സുന്ദറും ആദ്യമായി ഒന്നിച്ച ഷോ കൂടിയായിരുന്നു ഇത്. ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ച് എത്തിയിട്ടില്ല. അമൃതയ്ക്ക സ്വന്തമായൊരു മ്യൂസിക്കല്‍ ബാന്‍ഡ് ഉണ്ട്.
റിയാലിറ്റി ഷോയായ ഐഡിയസ്റ്റാര്‍ സിങ്ങറിലൂടെയാണ് അമൃത മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. ഷോയില്‍ വിന്നറാവാന്‍ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ താരത്തിനായി.
ബാലയുമായുളള വിവാഹമോചനത്തിന് ശേഷമാണ് അമൃത കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. 2019ലായിരുന്നു ഇരുവരും ബന്ധം വേര്‍പെടുത്തിയത്. അവന്തിക എന്നൊരു മകളുണ്ട്. വിവാഹമോചന്തിന് ശേഷം അമ്മയുടെ സംരക്ഷണയിലാണ് മകള്‍. ബാല വിവാഹിതനാണ്. ഡോ എലിസബത്താണ് ഭാര്യ.
about amritha
