Malayalam
തനിക് കുടുംബം നോക്കാൻ കഴിവില്ല; ചക്കപ്പഴത്തിൽ നിന്ന് വിട്ടുവെന്ന് അർജുൻ !
തനിക് കുടുംബം നോക്കാൻ കഴിവില്ല; ചക്കപ്പഴത്തിൽ നിന്ന് വിട്ടുവെന്ന് അർജുൻ !
ചക്കപ്പഴം ഹാസ്യ പരമ്പരയിലൂടെ അടുത്തിടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അര്ജുന് സോമശേഖര്‍. ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ ശിവന് എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിച്ചത്. ചക്കപ്പഴത്തിന് മുന്‍പ് ടിക്ക് ടിക്ക് വീഡിയോകളിലൂടെയാണ് അര്ജുന് ശ്രദ്ധിക്കപ്പെട്ടത്. ഭാര്യ സൗഭാഗ്യ വെങ്കിടേഷിനൊപ്പം വീഡീയോകള്‍ ചെയ്തായിരുന്നു അന്ന് താരം എത്തിയത്. ഇവരുടെ വീഡിയോകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ടിക്ക് ടോക്കിലൂടെ തരംഗമായ ശേഷമാണ് അടുത്ത സുഹൃത്തുക്കളായിരുന്ന അര്‍ജുനും സൗഭാഗ്യയും ജീവിതത്തിലും ഒന്നിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു താരജോഡികളുടെ വിവാഹം.
നടി താരാ കല്യാണിന്റെ നൃത്ത വിദ്യാര്‍ത്ഥിയായിരുന്നു അര്ജുന്. നൃത്ത പഠനത്തിനിടെയാണ് സൗഭാഗ്യയും അര്‍ജുനും തമ്മില്‍ പ്രണയത്തിലായത്. പിന്നീട് വീട്ടുകാര്‍ അറിയുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.എന്നാൽ വിവാഹ ശേഷമുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്ഥലം മാറിയെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് മാറി. എറണാകുളത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ഞങ്ങള്‍ ഭ്രാന്ത് കാണിച്ച് നടക്കും. ഉത്തരവാദിത്തം കുറഞ്ഞ പോലെയാണ് തോന്നുന്നത്. എപ്പോഴും അടിപൊളിയായി നടക്കാനൊക്കെ പറ്റുന്നുണ്ട്. മാറ്റങ്ങളൊന്നും ഉണ്ടാവാതിരിക്കുന്നതിന് വേണ്ടിയാണ് സൗഭാഗ്യയെ കണ്ടുപിടിച്ച് കല്യാണ്ം കഴിച്ചതെന്നും അർജുൻ പറയുന്നു. ഈ വീടെടുക്കാന്‍ കാരണം സീരിയലായിരുന്നു.
പക്കാ തിരുവനന്തപുരം കാരനാണ്. ഏറ്റവും വില കൂടിയ സമ്മാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താലിയെന്നായിരുന്നു അര്ജുന് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിൽ നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.ചക്കപ്പഴത്തിലെ പിന്മാറ്റത്തെക്കുറിച്ചാണ് ആളുകള്‍ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് സൗഭാഗ്യ പറയുന്നു.അതിനിടയിലായിരുന്നു എല്ലാവരും സക്കുട്ടിയെ എടുത്ത് അലക്കിയത്. അത് ഞാന്‍ വെച്ച് കൊടുത്തതല്ല. ലോംഗ് ഷെഡ്യൂള്‍ ഭയങ്കര പാടാണ്. ഞാന്‍ ജീവിതം ഇങ്ങനെ ആസ്വദിക്കുന്നയാളാണ്. കുഞ്ഞിലേ മുതല്‍ പെറ്റസിനെ വളര്‍ത്താന്‍ ഇഷ്ടമാണ്. വിവാഹശേഷം ഭാര്യയ്ക്കും അതേ താല്പര്യമുണ്ടെന്നറിഞ്ഞത് വലിയ സന്തോഷമാണ്. അങ്ങനെയാണ് അത് നിര്‍ത്തിയത്. നീ പോയി പട്ടി വളര്ത്തെടാ എന്നായിരുന്നു ചിലര്‍ പറഞ്ഞത്. നേരിട്ട് അങ്ങനെയാരും പറഞ്ഞിട്ടില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഫാമിലിയില്ലേയെന്ന് ഒരുപാടുപേര് കമന്റ് ചെയ്തിരുന്നു. അവര്‍ കുടുംബത്തിലെ കാര്യങ്ങളൊക്കെ നോക്കുന്നില്ലേയെന്ന്. അവര്‍ക്ക് അതിനുള്ള കഴിവുണ്ട്. ഞാന്‍ ചിലപ്പോള്‍ അത്രയും കഴിവുള്ളയാളായിരിക്കില്ല. ആ സീരിയല്‍ നന്നായി എന്ജോയ് ചെയ്തിരുന്നു. മനസ്സിനകത്ത് വേറൊന്ന് വെച്ച് അഭിനയിക്കാന്‍ ഇഷ്ടമില്ലായിരുന്നു. അങ്ങനെയാണ് ചക്കപ്പഴം വിടാന്‍ തീരുമാനിച്ചത്.
ഞങ്ങളില്‍ പൊസസ്സീവ് ഞാനാണെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.സൗഭാഗ്യയുടെ ഭര്‍ത്താവായത് കൊണ്ടല്ലേ അവസരങ്ങള്‍ വന്നത്, താരകല്യാണിലൂടെയായിരിക്കും ആ അവസരം ലഭിച്ചത് തുടങ്ങിയ കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് തനിക്കെന്നും അര്ജുന് പറയുന്നു. കുടുംബത്തിലുള്ളവര്‍ തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അര്‍ജുന്റെ കാലിബര്‍ കണ്ടാണ് അവര്‍ വിളിക്കുന്നത്. അല്ലാതെ താരയുടെ സണ്‍ ഇന്‍ ലോ ആയതുകൊണ്ടല്ല, എന്തിനാണ് ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നതെന്ന് അമ്മ തന്നെ ചോദിച്ചിട്ടുണ്ടെന്നും അർജുൻ പറയുന്നു.പെറ്റ്സ് കഴിഞ്ഞാല്‍ ഏറെ താല്പര്യമുള്ളത് വണ്ടിയോടാണ്. പിന്നെ ഞങ്ങള്‍ ഒരുമിച്ചുള്ള നിമിഷങ്ങളും പരമാവധി ആസ്വദിക്കാറുണ്ട്. ഇപ്പോഴും പ്രേമിച്ച് കൊണ്ടിരിക്കുന്നവരാണ് ഞങ്ങളെന്നും ഇരുവരും പറയുന്നു.
