News
ഇലക്ട്രിക് വയറിനെ വസ്ത്രമാക്കി ഉര്‍ഫി; പുത്തന്‍ ഫാഷന്‍ പരീക്ഷണത്തിന് കമന്റുകളുമായി ആരാധകര്‍
ഇലക്ട്രിക് വയറിനെ വസ്ത്രമാക്കി ഉര്‍ഫി; പുത്തന്‍ ഫാഷന്‍ പരീക്ഷണത്തിന് കമന്റുകളുമായി ആരാധകര്‍
വ്യത്യസ്തവും വിചിത്രവുമായ വസ്ത്രധാരണ രീതിയിലൂടെ ശ്രദ്ധ നേടാറുള്ള നടിയാണ് ഉര്‍ഫി ജാവേദ്. നടിയുടെ മിക്ക ഫാഷനുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒപ്പം ട്രോളുകള്‍ക്കും. ഇപ്പോഴിതാ ഇലക്ട്രിക് വയറിനെ വസ്ത്രമാക്കിയാണ് ഉര്‍ഫി രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റെ വീഡിയോയും താരം പങ്കുവച്ചു. വയര്‍ എവിടെയും മുറിയ്ക്കാതെ ശരീരത്തില്‍ ചുറ്റിയിരിക്കുകയാണെന്ന് ഉര്‍ഫി കുറിച്ചു.
കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് ബോട്ടില്‍, വല എന്നിങ്ങനെ എന്തും ഉര്‍ഫി വസ്ത്രമാക്കി മാറ്റാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ചാക്കില്‍ പ്രത്യക്ഷ്യപ്പെട്ടതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചണച്ചാക്ക് വെട്ടിയെടുത്ത് അതുകൊണ്ട് സ്‌കര്‍ട്ടും ടോപ്പും തയ്ച്ചെടുത്ത് അതു ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പം കമ്മല്‍ മാത്രമാണ് ആഭരണമായി ധരിച്ചത്.
ചിലര്‍ ഈ പരീക്ഷണത്തെ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ കൈയടിയോടെ സ്വീകരിച്ചു. വേസ്റ്റ് പ്രൊഡക്റ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന ഉര്‍ഫിയെ അഭിനന്ദിക്കണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഉര്‍ഫി ഇപ്പോള്‍ ഫിക്ഷണല്‍ കാരക്റ്ററായ ടാര്‍സനെ പോലെ ആയിപ്പോയെന്നും കമന്റുകളുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ചുരിദാര്‍ ധരിച്ച് ഉര്‍ഫി വിമാനത്താവളത്തില്‍ എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ചുരിദാറിനൊപ്പമുള്ള ദുപ്പട്ടയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഉര്‍ഫിക്ക് ഇത് എന്തു പറ്റിയെന്നും ആദ്യമായാണ് താരം ദുപ്പട്ട ധരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. ഈ വസ്ത്രത്തില്‍ അവര്‍ കൂടുതല്‍ സുന്ദരിയാണെന്നും ആരാധകര്‍ കമന്റ് ചെയ്തു.
