Connect with us

മലയാള സിനിമാ നായികമാരുടെ വിദ്യാഭ്യാസ യോഗ്യത

Malayalam

മലയാള സിനിമാ നായികമാരുടെ വിദ്യാഭ്യാസ യോഗ്യത

മലയാള സിനിമാ നായികമാരുടെ വിദ്യാഭ്യാസ യോഗ്യത

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത സൂപ്പർ നായികമാർ മുതൽ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച നടിമാർ വരെയുണ്ട്. സൂപ്പർ താരങ്ങളായ നായകന്മാരുടെ എല്ലാ വിവരങ്ങളും അരച്ച് കലക്കി കുടിച്ച സിനിമാപ്രേമികൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ നായികമാരുടെ എല്ലാ വിവരങ്ങളും മിക്കവാറും പേർക്കും അറിയില്ല. സിനിമയിൽ എത്തിയപ്പോൾ പഠിത്തം നിർത്തിയവരും പഠിത്തം കഴിഞ്ഞ് സിനിമയിൽ അഭിനയിച്ച നടിമാരും മലയാള സിനിമയിലുണ്ട്. അതുപോലെ ജോലി മതിയാക്കി സിനിമയിൽ വന്നവരും നായികമാരായുണ്ട്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ നായികയായി എത്തുന്നത്. തുടർന്ന് പഠിക്കാനുള്ള സാഹചര്യം നടിക്ക് ഉണ്ടായില്ല. എന്നാൽ തുടർന്ന് പ്ലസ് ടു പരീക്ഷ എഴുതിയെങ്കിലും വിജയമോ പരാജയമോ എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പതിനാറാം വയസിൽ നമ്മൾ എന്ന ചിത്രത്തിൽ കൂടിയാണ് സിനിമയിലേക്ക് എത്തുന്നത്. പത്താം ക്ലാസ് വരെ പഠിച്ച നടി തുടർ വിദ്യാഭ്യാസം നടത്തിയിട്ടുണ്ടോയെന്ന് സംശയമാണ്. അതുപോലെ പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് എഴുതി കാത്തിരിക്കുമ്പോഴാണ് സംയുക്ത തീവണ്ടിയിൽ നായികയായി എത്തുന്നത്. പ്ലസ്‌ടു കഴിഞ്ഞ് സിനിമയിൽ സജീവമായ നടി വിദ്യാഭ്യാസം തുടർന്നില്ല എന്നതാണ് വസ്തുത.

ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ നാടാണ് നസ്രിയ. മാഡ് ഡാഡ് എന്ന ചിത്രത്തിൽ ആണ് നായികയായി അഭിനയിച്ചത്. ബികോം ഒന്നാം വർഷം പഠിക്കുമ്പോഴാണ് നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹം. പിന്നെ പഠനം പൂർത്തിയാക്കിയിട്ടില്ല. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ കണ്ണൂർ എസ് എൻ കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയ നടിയാണ് മഞ്ജുവാര്യർ. ബി എ സോഷ്യോളജി പഠനം പൂർത്തിയാക്കുന്നതിന് മുൻപേ സിനിമയിൽ സജീവമാണ് നമിത പ്രമോദ്.

വിശ്വാൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷമാണ് യുവ നടി അഹാന കൃഷ്ണ സിനിമയിൽ എത്തിയത്. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിൽ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് നിഖില വിമൽ മലയാള സിനിമാ ലോകത്ത് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ബി എസ് സി ബോട്ടണി ബിരുദധാരിയാണ് നിഖില വിമൽ.

ബിരുദം നേടിയതിനുശേഷം മോഡലിംഗിലൂടെ സിനിമയിൽ എത്തിയ നടിയാണ് മമ്ത മോഹൻദാസ്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണി ഗായികയുമാണ് മമ്ത മോഹൻദാസ്. അപർണ്ണ ബാലമുരളി ആർകിടെക്ടിൽ ബിരുദം നേടിയതിനുശേഷമാണ് ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിയത്.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടിയ നടിയാണ് ഹണി റോസ്. ബിരുദാനന്തര ബിരുദം നേടിയ നടിമാരാണ് സംവ്യതയും നവ്യാനായരും. പാർവ്വതി തിരുവോത്ത് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയതിനു ശേഷം സിനിമയിൽ സജീവമായെങ്കിലും കറസ്പോണ്ടൻസായി ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മിയാ ജോർജ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയാണ് ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിയത്.

എം ബി ബി എസ് ബിരുദാരിയായ ഐശ്വര്യ ലക്ഷ്മി മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഗായത്രി സുരേഷ് ബിരുദാന്തര ബിരുദം കരസ്ഥമാക്കിയതിന് ശേഷം സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യവെയാണ് ചലച്ചിത്രലോകത്തേയ്ക്ക് എത്തുന്നത്.

More in Malayalam

Trending

Recent

To Top