‘പാഷന് പിന്തുടരുന്നതില് ഒരിക്കലും പരാജയപ്പെടാത്ത താരം,’; ബൈക്കില്‍ യൂറോപ്പ് ചുറ്റിക്കറങ്ങി അജിത്ത്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെ അജിത്ത്. എന്നാല്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണ്. മുമ്പ് ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളില്‍ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ ബൈക്കില്‍ യൂറോപ്പ് ചുറ്റിക്കറങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ‘പാഷന് പിന്തുടരുന്നതില് ഒരിക്കലും പരാജയപ്പെടാത്ത താരം,’ എന്നാണ് അജിത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് ആരാധകര്‍ കുറിക്കുന്നത്.
സൂപ്പര്‍ബൈക്കുകളോട് വലിയ അഭിനിവേശമുള്ള അജിത് കുമാര്‍ പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘വലിമൈ’യുടെ ചിത്രീകരണത്തിന്റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടന് അജിത്തും ഒന്നിക്കുന്ന ‘എകെ 61’ ആണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
വെട്രിമാരന് ചിത്രം അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61 എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോണി കപൂറാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
