News
വിജയുടെ നാല്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി ആരാധകര്‍; ആരാധകര്‍ക്കുള്ള ‘സമ്മാനം’ ഇന്ന് എത്തും
വിജയുടെ നാല്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി ആരാധകര്‍; ആരാധകര്‍ക്കുള്ള ‘സമ്മാനം’ ഇന്ന് എത്തും
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. നാളെ തന്റെ നാല്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് നടന്‍. നടനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ആരാധകരും ഈ ദിനം അടിച്ചു പൊളിച്ച് ആഘോഷിക്കുകയാണ്. പിറന്നാളിന്റെ ഭാഗമായി വിജയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തുവിടുമെന്നാണ് പുറത്ത് വരുന്ന വിവരം. അറുപത്തിയാറാം ചിത്രമെന്ന നിലയില്‍ ദളപതി 66 എന്നാണ് ചിത്രത്തെ അറിയപ്പെടുന്നത്.
താത്കാലികമായി നല്‍കിയിരിക്കുന്ന പേരാണെങ്കിലും ചിത്രത്തിന്റെ യഥാര്‍ത്ഥ പേരും പുറത്തുവിട്ടേക്കും. ഒടുവില്‍ റിലീസ് ചെയ്ത വിജയുടെ ചിത്രം ബീസ്റ്റ് ബോക്‌സോഫീസില്‍ വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്രമുഖ തെലുങ്ക് യുവസംവിധായകന്‍ വംശി സംവിധാനം ചെയ്യുന്ന പുതിയചിത്രത്തെ ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
പ്രമുഖ നടി രശ്മിക മന്ദാനയാണ് ഈ ചിത്രത്തില്‍ വിജയ്‌യുടെ നായിക. ഹൈദരാബാദില്‍ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ വിജയ് യും രശ്മിയും ചേര്‍ന്നുള്ള ചില രംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തായത് ചര്‍ച്ചയായിരുന്നു. അടുത്തവര്‍ഷം ആദ്യം ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നീക്കം.
അതേസമയം, വിജയ് യുടെ 67ാം ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും. രജനികാന്തിന്റെ ബാഷയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായിരിക്കും വിജയ് അവതരിപ്പിക്കുക.അതേസമയം ഇതൊരു അധോലോക നായക വേഷമാണെന്നും സൂചനയുണ്ട്. ലോകേഷ് സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനായ വിക്രം തിയേറ്ററുകളില്‍ കളക്ഷനില്‍ സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ച് മുന്നേറുകയാണ്.
